ഐഎസ്എല്‍: ഗോവ ഡല്‍ഹിക്ക് 'ടൂ' ഹോട്ട്: ചിത്രങ്ങള്‍ കാണൂ...
ഗോവ: ഐ എസ് എല്ലിലെ സീസണ്‍ രണ്ട്. കളികളുടെ രണ്ടാം ദിവസം. ഡല്‍ഹി ഡൈനാമോസിനെതിരെ ഗോവ എഫ് സി അടിച്ച ഗോളുകളുടെ എണ്ണവും രണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകളോടെ എഫ് സി ഗോവ ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ കുശാഗ്രബുദ്ധിയായിരുന്നു ഗോവ എഫ് സിയുടെ കരുത്ത്. കളിക്കളത്തിലും ഉടനീളം ഈ കരുത്ത് പുറത്തെടുക്കാന്‍ ഗോവ ടീമിന് കഴിഞ്ഞു. മൂന്നാം മിനുട്ടില്‍ തുടങ്ങി അവരുടെ ഗോള്‍ വേട്ട. സൂവിക്കും റെയ്‌നാള്‍ഡോയും ഓരോ ഗോളുകള്‍ വീതം നേടി ഗോവയുടെ ജയം ഉറപ്പിച്ചു. ചിത്രങ്ങള്‍ കാണൂ...

ബലാബലമല്ല
കളിക്ക് മുന്‍പ് ഗോവ ടീം ക്യാപ്റ്റന്‍ ലൂസിയോയും ഡല്‍ഹി ക്യാപ്റ്റന്‍ ഫ്‌ലോറന്റ് മലൂദയും കൈ കൊടുക്കുന്നു. കളിയില്‍ പക്ഷേ ബലാബലം കണ്ടില്ല. ഫോട്ടോ: isl official site

ഗോളൊന്ന് വീണു
മൂന്നാം മിനുട്ടില്‍ സൂവിക് ആണ് ആദ്യഗോള്‍ നേടിയത്. ഈ ഗോള്‍ ആഘോഷിക്കുന്ന ഗോവ താരങ്ങള്‍. ഫോട്ടോ: isl official site

പാഴായ ഷോട്ട്
ഡല്‍ഹി ക്യാപ്റ്റന്‍ മലൂദയുടെ വക ഗോളിലേക്ക് ഒരു ഷോട്ട്. പക്ഷേ ലക്ഷ്യം കണ്ടില്ല. ഫോട്ടോ: isl official site

രണ്ടാം ഗോള്‍ വന്ന വഴി
ആദ്യ പകുതിയുടെ അവസാനനിമിഷം റെയ്‌നാള്‍ഡോ ഗോവയുടെ രണ്ടാം ഗോളും അടിച്ചു. ഫോട്ടോ: isl official site

കളി ജയിച്ച് ഗോവ
അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ഡല്‍ഹി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോട്ടോ: isl official site

കളം നിറഞ്ഞ് ഫാന്‍സും
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം ദിനം ഗോവയുടെ കളി കാണാനെത്തിയ ആരാധകര്‍. ഫോട്ടോ: isl official site

മാന്‍ ഓഫ് ദ മാച്ച്
ഗോവയുടെ രണ്ടാം ഗോള്‍ നേടിയ റെയ്‌നാള്‍ഡോയാണ് മാന്‍ ഓഫ് ദ മാച്ച്. ഫോട്ടോ: isl official site
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications