കരുത്തരായ ചെന്നൈ വീണ്ടും തോറ്റു, ഡല്‍ഹിക്ക് ആദ്യജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ ഡല്‍ഹി ഡല്‍ഹി ഡൈനാമോസിന് ആദ്യജയം. കരുത്തരായ ചെന്നൈയിന്‍ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി തോല്‍പിച്ചത്. ബ്രസീലിയന്‍ താരം ചികാവോയാണ് ഡല്‍ഹിക്ക് വേണ്ടി ഗോളടിച്ചത്.
കിട്ടിയ അവസരങ്ങള്‍ തുലച്ച ചെന്നൈയ്ക്ക് സീസണില്‍ രണ്ടാമത്തെ തോല്‍വിയാണിത്. രണ്ട് കളിയും തോറ്റ ചെന്നൈ ടീം പോയിന്റ് പട്ടികയില്‍ ആറാമതാണ്. ആദ്യജയം സ്വന്തമാക്കിയ ഡല്‍ഹി, കേരള ബ്ലാസ്റ്റേഴ്‌സിന് തൊട്ടുതാഴെയായി അഞ്ചാമതും. മനോഹരമായ കളിയാണ് ഇരുടീമുകളും കളിച്ചത്. ചിത്രങ്ങളിലൂടെ.

പുറത്ത് നിന്ന് നോക്കിയാല്‍
ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു കളി. സ്‌റ്റേഡിയത്തിന്റെ പുറംകാഴ്ച ഇങ്ങനെ. ഫോട്ടോ: isl official site

വീഴ്ത്തിയിട്ട് കടന്നുകളഞ്ഞല്ലോ
ഹാന്‍സ് മുല്‍ദറും ഡോസ് സാന്‍േറാസും ചേര്‍ന്ന് ഒരുക്കിയ പ്രതിരോധക്കോട്ടയാണ് കളിയില്‍ ഡല്‍ഹിക്ക് തുണയായത്. ഫോട്ടോ: isl official site

ഒരേയൊരു ഗോള്‍
എട്ടാം മിനുട്ടിലാണ് ആദ്യ ഗോള്‍ വന്നത്. കളിയിലെ ഏകഗോളും ഇത് തന്നെ. ബ്രസീലിയന്‍ താരം ചികാവോയാണ് ഡല്‍ഹിക്ക് വേണ്ടി പെനല്‍റ്റി ഗോളാക്കിയത്. ഫോട്ടോ: isl official site

അവിടെ നില്‍ക്ക്
സ്വന്തം കാണികള്‍ക്കുമുന്നില്‍ കളിക്കുന്നതിന്റെ ഊര്‍ജവും ഡല്‍ഹിക്ക് കരുത്തായി. ഫോട്ടോ: isl official site
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications