Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറിക്കും കണ്‍ഫ്യൂഷന്‍: 10 പേരായി ചുരുങ്ങിയ കൊല്‍ക്കത്തയെ ഗോവ പൂട്ടി!

പനാജി: ഐ എസ് എല്‍ രണ്ടാം സീസണിലെ ആദ്യത്തെ പരുക്കന്‍ കളി. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ആതിഥേയരായ എഫ് സി ഗോവയും തമ്മിലായിരുന്നു ഈ കയ്യാങ്കളി. പ്രതിരോധ താരത്തെ തല കൊണ്ട് കുത്തി കൊല്‍ക്കത്ത താരം ചുവപ്പ് കാര്‍ഡ് വാങ്ങിയ കളിയില്‍, തര്‍ക്കവുമായി ഇരുടീമുകളുടെയും മാനേജര്‍മാരും രംഗത്തെത്തി.

ചുവപ്പ് കാര്‍ഡ് കണ്ട് കൊല്‍ക്കത്ത പത്ത് പേരായി ചുരുങ്ങിയ ശേഷം ഒരു ഗോള്‍ തിരിച്ചടിച്ച് ഗോവ സമനില നേടി. കളിയില്‍ ആധിപത്യം ഉണ്ടായിട്ടും സമനിലഗോള്‍ അടിക്കാന്‍ ഗോവയ്ക്ക് അവസാന പത്ത് മിനുട്ടിലെത്തേണ്ടി വന്നു എന്നതാണ് ഏറെ രസകരം. പരുക്കനാണെങ്കിലും കളി രസകരമായിരുന്നു, ചിത്രങ്ങളിലൂടെ.

വെല്‍ക്കം ടു ഗോവ

വെല്‍ക്കം ടു ഗോവ

കൊല്‍ക്കത്തയുമായുള്ള കളിക്ക് മുമ്പേ ഗോവ എഫ് സിയുടെ ആരാധകര്‍. ഫോട്ടോ: isl official site

ഇതാ പിടി ആദ്യഗോള്‍

ഇതാ പിടി ആദ്യഗോള്‍

13ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ അരാറ്റ ഇസുമിയുടെ വകയായിരുന്നു കളിയിലെ ആദ്യഗോള്‍. കൊല്‍ക്കത്ത മുന്നില്‍ 1 - 0. ഫോട്ടോ: isl official site

കിട്ടി കിട്ടിയില്ല

കിട്ടി കിട്ടിയില്ല

ആദ്യമത്സരത്തില്‍ ഗോള്‍ നേടിയ റിയനാള്‍ഡോ കൊല്‍ക്കത്തയ്‌ക്കെതിരെ നീട്ടിയടിക്കുന്നു. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. ഫോട്ടോ: isl official site

കളി പരുക്കനാകുന്നു

കളി പരുക്കനാകുന്നു

കൈയാങ്കളിയും ചുവപ്പുകാര്‍ഡും ആശയക്കുഴപ്പവും കണ്ട കളിയാണ് ഗോവയുടെ മുറ്റത്ത് നടന്നത്. ഫോട്ടോ: isl official site

കൊള്ളാം സേവ്

കൊള്ളാം സേവ്

അമരീന്ദര്‍ സിംഗിന്റെ വക ഒരു തകര്‍പ്പന്‍ സേവ്. ഫോട്ടോ: isl official site

ഹ്യൂമേട്ടന്‍

ഹ്യൂമേട്ടന്‍

കൊച്ചിയില്‍ നിന്നും കൊല്‍ക്കത്തയ്ക്ക് പോയ നമ്മുടെ ഹ്യൂമേട്ടന്‍. ഇയാന്‍ ഹ്യൂമിന്റെ ഒരു മുന്നേറ്റം. ഫോട്ടോ: isl official site

ഗോള്‍ മടക്കുന്നു

ഗോള്‍ മടക്കുന്നു

81ാം മിനിറ്റില്‍ അല്‍മെയ്ഡയുടെ വകയായിരുന്നു ഗോവയുടെ ഗോള്‍ മടക്കം. ഫോട്ടോ: isl official site

Story first published: Thursday, October 8, 2015, 11:45 [IST]
Other articles published on Oct 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+