വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണം പറഞ്ഞ് സഹപരിശീലകന്‍; എന്തുകൊണ്ട് സ്റ്റേഡിയം കാലിയായി?

കൊച്ചി: ഐഎസ്എല്‍ ആറാം സീസണ്‍ അവസാനഘട്ടത്തോട് അടുക്കുകയാണ്. ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. കളിക്കാരുടെ മോശം പ്രകടനമാണ് ഒരിക്കല്‍ക്കൂടി ടീമിന് തിരിച്ചടിയായത്. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ നടന്ന ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 6-3 എന്ന നിലയില്‍ നാണംകെട്ട തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് പ്രതികരിച്ചു.

പ്രതിരോധത്തിലെ പിഴവുകളാണ് തോല്‍വിക്കിടയാക്കിയതെന്ന് ഇഷ്ഫാഖ് പറയുന്നു. ആദ്യ പകുതിയില്‍ വഴങ്ങിയ മൂന്നു ഗോളുകളും പ്രതിരോധത്തിലെ തെറ്റുകളില്‍നിന്നാണ് സംഭവിച്ചത്. രണ്ടാം പകുതിയില്‍ തങ്ങള്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍, പിന്നീടങ്ങോട്ട് തെറ്റുകള്‍ ആവര്‍ത്തിച്ചു. തെറ്റുകള്‍ തിരുത്തി തിരിച്ചുവരുന്നതിനാകും തങ്ങളുടെ ശ്രമമെന്നും സഹപരിശീലകന്‍ വ്യക്തമാക്കി.

ishfaqahmed-keralablasters

ഐപിഎല്‍ 2020: ഇത്തവണ കളി മാറും, കപ്പ് ആര്‍സിബിക്കു തന്നെ!! കാരണം 5 പേരെന്നു ചോപ്രഐപിഎല്‍ 2020: ഇത്തവണ കളി മാറും, കപ്പ് ആര്‍സിബിക്കു തന്നെ!! കാരണം 5 പേരെന്നു ചോപ്ര

ആദ്യ പകുതിയില്‍ മികച്ച കളി കാഴ്ചവെച്ചശേഷം ഗോള്‍ കീപ്പര്‍ രഹ്നേഷിന്റെ മണ്ടത്തരമാണ് ആദ്യ ഗോളിനിടയാക്കിയത്. രഹ്നേഷ് പത്തുവര്‍ഷത്തോളമായി ഗോള്‍ കീപ്പറായി പരിചയമുള്ള വ്യക്തിയാണെന്ന് ഇഷ്ഫാഖ് പ്രതികരിച്ചു. തെറ്റുകള്‍ സംഭവിക്കാം. അതില്‍നിന്നും പാഠങ്ങള്‍ പഠിച്ച് ആത്മവിശ്വാസം വീണ്ടെടുക്കുന്നതാണ് പ്രധാനം. ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് താന്‍ പേരെടുത്ത് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഇഷ്ഫാഖ് പറയുന്നുണ്ട്.

അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാനെത്തിയത് കേവലം 9000 കാണികള്‍ മാത്രമാണ്. ടീമിന്റെ നിരാശാജനകമായ പ്രകടനത്തില്‍ പ്രതിഷേധിച്ച് ആരാധകര്‍ കളി ബഹിഷ്‌കരിക്കുകയായിരുന്നു. എണ്ണത്തില്‍ക്കുറവാണെങ്കിലും കളികാണാനെത്തിയവരെ താന്‍ വിലമതിക്കുന്നതായി അഷ്ഫാഖ് പറഞ്ഞു. ചില ടീമുകള്‍ക്ക് അത്രയും കാണികള്‍പോലും എത്താറില്ല. ആരാധകരോട് നന്ദിപറയുന്നു. തങ്ങള്‍ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സസ്‌പെന്‍ഷനെ തുടര്‍ന്ന് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിക്ക് മൈതാനത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് അഷ്ഫാഖ് ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

Story first published: Sunday, February 2, 2020, 14:24 [IST]
Other articles published on Feb 2, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X