അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ബാഴ്‌സക്ക് ജയം, റയലിന് ആദ്യ ഹോം മാച്ച് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ ഹോം മാച്ച് ജയം. ബാഴ്‌സലോണ, വലന്‍ഷ്യ, വിയ്യാറയല്‍ ക്ലബ്ബുകളും ജയിച്ചു.
റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെ തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസ് പമാസിനെയും കീഴടക്കി.

റയല്‍ സോസിഡാഡ് 4-4 റയല്‍ ബെറ്റിസ് ആവേശ സമനില. വലന്‍ഷ്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ബില്‍ബാവോയെ മറികടന്നു. വിയ്യാറയല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എയ്ബറിനെയും പരാജയപ്പെടുത്തി.
സ്പാനിഷ് താരം ഇസ്‌കോയുടെ ഡബിളാണ് റയലിന് ജയമൊരുക്കിയത്. സീസണില്‍ ഹോം മാച്ചില്‍ റയല്‍ ജയം നേടുന്നത് ആദ്യമാണ്. ഏഴ് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി റയല്‍ അഞ്ചാം സ്ഥാനത്താണ്.
ബാഴ്‌സലോണക്കായി ലയണല്‍ മെസി ഇരട്ട ഗോളുകളോടെ തിളങ്ങി. എഴുപത്, എഴുപത്തേഴ് മിനുട്ടുകളിലാണ് സ്‌കോറിംഗ്. ബുസ്‌ക്വുറ്റ്‌സ് നാല്‍പത്തൊമ്പതാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.
ഏഴ് മത്സരങ്ങളില്‍ 21 പോയിന്റുമായി ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്.കാറ്റലോണിയ പ്രത്യേക രാഷ്ട്രത്തിനായുള്ള പ്രതിഷേധം അലയടിക്കുന്നതിനാല്‍ ലാ ലിഗയിലെ ബാഴ്‌സലോണ-ലാസ് പല്‍മാസ് മത്സരം അടിച്ച സ്റ്റേഡിയത്തിലാണ് നടന്നത്.

ഗോള്‍ നില..
ബാഴ്‌സലോണ 3-0 ലാസ് പല്‍മാസ്
റയല്‍ മാഡ്രിഡ് 2-0 എസ്പാനിയോള്‍
റയല്‍ സോസിഡാഡ് 4-4 റയല്‍ ബെറ്റിസ്
വലന്‍ഷ്യ 3-2 അത്‌ലറ്റിക്കോ ബില്‍ബാവോ
വിയ്യാറയല്‍ 3-0 എയ്ബര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications