Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയോടു അസൂയ! നെയ്മര്‍ പറഞ്ഞതില്‍ സത്യമുണ്ടോ? എംബാപ്പെയുടെ ക്ലാസ് മറുപടി

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം കാല്‍പ്പന്തുകളിയിലെ അടുത്ത കിങ് ആരെന്ന ചോദ്യത്തിനു പലരും ചൂണ്ടിക്കാണിക്കുന്ന ഉത്തരം കൂടിയാണ് അദ്ദേഹം. എന്നാല്‍ അടുത്തിടെ എംബാപ്പെയ്‌ക്കെതിരേ ബ്രസീലിയന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മര്‍ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരുന്നു.

മെസ്സിയോടു എംബാപ്പെയ്ക്കു അസൂയയുണ്ടെന്നായിരുന്നു ഒരു അഭിമുഖത്തില്‍ നെയ്മറുടെ വെളിപ്പെടുത്തല്‍. നേരത്തേ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി മൂന്നു പേരും ഒരുമിച്ച് കളിച്ചിരുന്നു. ഈ സമയത്തു മെസ്സിയോടു എംബാപ്പെയ്ക്കു അല്‍പ്പം അസൂയ തോന്നിയിരുന്നുവെന്നായിരുന്നു നെയ്മറുടെ വാക്കുകള്‍. ഇപ്പോഴിതാ ഇതിനോടു പ്രതികരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് താരം കൂടിയായ എംബാപ്പെ.

NEYMAR MBAPPE

നെയ്മര്‍ പറഞ്ഞതെന്ത്?

കിലിയന്‍ എംബാപ്പെ ഒരു ശല്യക്കാരനായിട്ടൊന്നും തോന്നിയിട്ടില്ല. പക്ഷെ ലയണല്‍ മെസ്സി പിഎസ്ജിയിലേക്കു വന്നപ്പോള്‍ അവനു കുറച്ചു അസൂയയുണ്ടായിരുന്നു. എനിക്കു എംബാപ്പെയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ചെറിയ ചില ഏറ്റുമുട്ടലുകളും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

അവന്‍ ഒരു കുട്ടിയായിരുന്നു. ഗോള്‍ഡന്‍ ബോയ് എന്നാണ് ഞാന്‍ എംബാപ്പെയെ അന്നു വിളിച്ചിരുന്നത്. അവനുമായി ഞാന്‍ ഒരുപാട് സംസാരിക്കുകയും, ഒരുമിച്ചു കളിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി നീ മാറുമെന്നും ഞാന്‍ അവനോടു പറയാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും അവനെ ഞാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ലിയോ (ലയണല്‍ മെസ്സി) ക്ലബ്ബിലേക്കു വരുന്നതു വരെ ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹദമായിരുന്നു. പക്ഷെ ലിയോ എത്തിയ ശേഷം അദ്ദേഹത്തോടു എംബാപ്പെയ്ക്കു ചെറിയ അസൂയ തോന്നിയിട്ടുണ്ട്. എന്നെ മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ക്കിടയിലുള്ള അടിയും തുടങ്ങിയത്, ഇതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നതായും നെയ്മര്‍ തുറന്നു പറഞ്ഞിരുന്നു.

എംബാപ്പെയുടെ മറുപടി

ലയണല്‍ മെസ്സിയോടു തനിക്കു അസൂയായിരുന്നെന്ന നെയ്മറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കിലിയന്‍ എംബാപ്പെ. ടിഎന്‍ടി സ്‌പോര്‍ട്‌സ് ബ്രസീല്‍ എന്ന ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം എന്താണെന്നു വച്ചാല്‍ എനിക്കു ഇതേക്കുറിച്ച് ഒന്നും തന്നെ ഇപ്പോള്‍ പറയാനില്ല.

LIONEL MESSI

റയല്‍ മാഡ്രിഡില്‍ ഇപ്പോള്‍ എന്താണോ ചെയ്തു കൊണ്ടിരിക്കുന്നത് എന്റെ മുഴുവന്‍ ശ്രദ്ധയും അതില്‍ മാത്രമാണ്. എനിക്കു നെയ്മറോടു ഒരുപാട് ബഹുമാനമുണ്ട്. ഞാന്‍ നെയ്മറെക്കുറിച്ച് ഒരുപാട് തവണ സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ മാത്രം ഓര്‍മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എംബാപ്പെ വ്യക്തമാക്കി.

ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്കു വേണ്ടി എംബാപ്പെയും നെയ്മറും വിവിധ ടൂര്‍മെന്റുകളിലായി 136 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും ഇരുവരും കൂടി 54 ഗോളുകളും സ്‌കോര്‍ ചെയ്തു. മെസ്സി, നെയ്മര്‍, എംബാപ്പെ സൂപ്പര്‍ ത്രയം രണ്ടു സീസണുകള്‍ മാത്രമേ പിഎസ്ജിയില്‍ ഒരുമിച്ചു കളിച്ചുള്ളൂ. ഈ സൂപ്പര്‍ ത്രീ പ്രതീക്ഷിച്ചതു പോലെ വലിയ വിജയമായി മാറിയതുമില്ല.

Story first published: Tuesday, January 28, 2025, 15:44 [IST]
Other articles published on Jan 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+