ആഴ്‌സണല്‍ ക്ലബ്ബിനെ പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറിയുമോ ?
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്റായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ വരുമോ ? ലോകം ഉറ്റുനോക്കുന്ന ചോദ്യം ഇതാണ്. എന്നാല്‍, ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യം മറ്റൊന്നാണ്. ഹില്ലരി ക്ലിന്‍ണ്‍ ആഴ്‌സണല്‍ ക്ലബ്ബിന്റെ ആരാധികിയാണോ ? ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ എഫ് സിയുമായി ഹില്ലരിക്കുള്ള ബന്ധം വെളിപ്പെടുന്ന സന്ദര്‍ഭം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹില്ലരി ഫ്‌ളോറിഡയിലെ മിയാമില്‍ ആഴ്‌സണല്‍ ക്ലബ്ബ് ആരാധകര്‍ മാത്രമെത്തുന്ന ഒരു പബ്ബില്‍ എത്തിച്ചേര്‍ന്നു.
ആഴ്‌സണലിന്റെ സ്‌കാര്‍വുകള്‍ കഴുത്തിലണിഞ്ഞായിരുന്നു ഹില്ലരി അവര്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചത്. ഹില്ലരി ഞങ്ങളുടെ കൂട്ടത്തിലുള്ള ആളാണ് എന്നായിരുന്നു പബ്ബിലെ ആഴ്‌സണല്‍ ഫാന്‍സ് ആര്‍ത്തു വിളിച്ചത്. ആഴ്‌സണല്‍ മിയാമി എന്ന പേരിലുള്ള ട്വിറ്ററിലൂടെ ഹില്ലരിയുടെ സന്ദര്‍ശന ചിത്രം അമേരിക്കയില്‍ വൈറലാവുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപിനെതിരെ ഹില്ലരിക്ക് അതിനിര്‍ണായകമാകുന്ന കേന്ദ്രമാണ് ഫ്‌ളോറിഡ. ഇവിടെയാണ് ആഴ്‌സണല്‍ ക്ലബ്ബിന് ഏറെ പിന്തുണ ലഭിക്കുന്ന പബ്ബിലെത്തി ഹില്ലരി വോട്ടഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതോടെ, ഹില്ലരി ആഴ്‌സണല്‍ ഫാന്‍ ആണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടി ലീഡര്‍ ജെറെമി കോര്‍ബിനാണ് അറിയപ്പെടുന്ന ആഴ്‌സണല്‍ ഫാന്‍. കോച്ച് ആര്‍സെന്‍ വെംഗറുടെ വലിയ ആരാധകനായ ജെറെമി ഗണ്ണേഴ്‌സിന്റെ മത്സരങ്ങള്‍ക്കെല്ലാം തിരക്കുകള്‍ മാറ്റിവെച്ച് എത്താറുണ്ട്. ഹില്ലരി പക്ഷേ, തിരഞ്ഞെടുപ്പ് ടാക്റ്റിക്‌സിന്റെ ഭാഗമായിട്ടാണ് ആഴ്‌സണലിന്റെ പബ്ബിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications