Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രമെഴുതി ഇറാന്‍; നാല് പതിറ്റാണ്ടുകള്‍ക്കുശേഷം സ്ത്രീകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചു

ടെഹ്‌റാന്‍: സ്ത്രീകള്‍ പുരുഷന്മാരുടെ കായിക വിനോദങ്ങള്‍ നേരില്‍ കാണരുതെന്ന വിലക്ക് നിലനില്‍ക്കുന്ന ഇറാനില്‍ പുതുചരിത്രമെഴുതി. നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇറാനിയന്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെ വിലക്ക് നീക്കി. കഴിഞ്ഞദിവസം റഷ്യയില്‍ ഇറാന്‍ സ്‌പെയിനിനെ നേരിടുമ്പോള്‍ ടെഹ്‌റാനിലെ സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളികളുമായി സ്ത്രീകളും ഉണ്ടായിരുന്നു.

1979ന് ശേഷം ഇതാദ്യമായാണ് സ്ത്രീകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ടെലിവിഷനില്‍ സ്ത്രീകള്‍ സ്വന്തം രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിച്ചു. സ്ത്രീകള്‍ക്ക് കായിക രംഗത്തെ ഈ വിലക്കിനെ തുടര്‍ന്ന് റഷ്യന്‍ ലോകകപ്പിനിടെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തിയതെന്നാണ് സൂചന.

news

ടെഹ്‌റാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ആസാദി സ്റ്റേഡിയത്തില്‍ എത്തിയ സ്ത്രീകള്‍ സ്വാതന്ത്ര്യം ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു. സ്‌പെയിനിനെതിരായ മത്സരത്തില്‍ ഇറാന്‍ ഒരു ഗോളിന് തോറ്റെങ്കിലും മുന്‍ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചാണ് ടീം കീഴടങ്ങിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ തോല്‍പ്പിച്ച ഇറാന് പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

പോര്‍ച്ചുഗലിനെതിരെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരവും സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമാകുമെന്ന് വനിതാ പാര്‍ലമെന്റ് അംഗം തായീബെ സിയാവോഷി പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ വിലക്കിനെ തുടര്‍ന്ന് പുരുഷവേഷം കെട്ടി സ്റ്റേഡിയത്തില്‍ പ്രവേശിച്ച സ്ത്രീകളെ പിടികൂടിയിരുന്നു. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാന ആഗോളതലത്തില്‍ വിവാദമാകുകയും ചെയ്തു. റഷ്യയില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടതോടെ ഇറാനില്‍ കായിക രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, June 21, 2018, 19:28 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+