സ്റ്റേഡിയത്തില്‍ വിലക്ക്; കഫേകളിലും മാളിലും ഫുട്‌ബോള്‍ കണ്ട് ഇറാനിലെ വനിതാ ആരാധകര്‍
തെഹ്്‌റാന്‍: ഇറാനിലെ വനിതകള്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് ഫുട്‌ബോള്‍ കാണാനുള്ള വിലക്കിനെതിരേ വനിതാ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. നിയമത്തെ മറികടക്കാതെ മാളിലും കഫേകളിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ തത്സമയം കണ്ടാണ് വനിതാ ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നത്. കഫേകളിലുള്ള വലിയ സ്‌ക്രീനിനുമുന്നില്‍ വനിതാ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഫുട്‌ബോളില്‍ ഇറാന്‍ അതിവേഗം വളര്‍ച്ച കൈവരിക്കുമ്പോഴും സ്ത്രീകളുടെ ഉന്നമനത്തിന് വലിയ പ്രധാന്യം ലഭിക്കുന്നില്ല. കഴിഞ്ഞിടെ പുരുഷ വേഷത്തില്‍ ഫുട്‌ബോള്‍ കാണാനെത്തിയ സ്ത്രീ പിടിക്കപ്പെടുകയും പിന്നീട് കോടതിക്ക് പുറത്ത് ഇവര്‍ തീ കൊളുത്തി മരിച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെ ഫുട്‌ബോള്‍ കാണാന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്ന ആവശ്യം പലഭാഗത്ത് നിന്നും ശക്തമായി ഉയരുന്നുണ്ട്.

1979 മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാനിലെ വനിതാ ആരാധകര്‍. ചാമ്പ്യന്‍സ് ലീഗിനും ലാ ലിഗയ്ക്കുമാണ് പ്രിയമേറെ. മെസ്സിയാണ് കൂടുതല്‍ ആളുകളുടെയും ഇഷ്ടതാരം.റൊണാള്‍ഡോയുടെയും സലാഹിന്റെയും ആരാധകരും കുറവല്ല. ഫുട്‌ബോള്‍ മനോഹരമായ കളിയാണെന്നും അത് കാണാന്‍ അവസരം നല്‍കണമെന്നുമാണ് ഭൂരിഭാഗം ഇറാന്‍ വനിതാ ആരാധകരുടെയും അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications