For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിനു ശേഷം അടുത്ത സ്റ്റാര്‍ ജിതേഷ്, പക്ഷെ ദ്രാവിഡിന് ഇഷാനെ മതി!

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയിട്ടുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. മുംബൈ ഇന്ത്യന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്തപ്പോള്‍ ജിതേഷിന്റെ ഇന്നിങ്‌സിനെക്കുറിച്ച് ആരും മിണ്ടിയില്ല. വെറും ഏഴു ബോളില്‍ നാലു സിക്‌സറുകളടക്കം 357.14 സ്‌ട്രൈക്ക് റേറ്റോടെ 25 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു.

ജിതേഷിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്നു തോന്നിച്ച പഞ്ചാബിനെ 214ലെത്തിച്ചത്. കളിയിലെ ടേണിങ് പോയിന്റും ഈ പ്രകടനമായിരുന്നു. ജിതേഷ് ഇത്തരമൊരു ഇന്നിങ്‌സ് കളിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബിനെ മറികടക്കാന്‍ മുംബൈയക്കു സാധിക്കുമായിരുന്നു.

jitesh sharma

പക്ഷെ മല്‍സരശേഷം ജിതേഷ് ശര്‍മയുടെ ഇന്നിങ്‌സിനെക്കുറിച്ച് ഒരാളും തന്നെ പരാമര്‍ശിച്ചതായി കാണാന്‍ സാധിക്കില്ല. ടീമിന്റെ ടോപ്‌സ്‌കോററായ പഞ്ചാബ് നായകന്‍ ജിതേഷ് ശര്‍മയും അവസാന ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങിനെയുമാണ് എല്ലാവരും വാഴ്ത്തിയത്. ജിതേഷിന്റെ വിലപ്പെട്ട 25 റണ്‍സിനെക്കുറിച്ച് എല്ലാവരും മറക്കുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള താരമാണ് ജിതേഷെന്നു ഉറപ്പിച്ചു പറയാം. ഫിനിഷറുടെ റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും അര്‍ഹിച്ച അംഗീകാരം താരത്തിനു ലഭിച്ചിട്ടില്ല.

പഞ്ചാബ് കിങ്‌സിനു വേണ്ടി ഈ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് ജിതേഷ് ശര്‍മ കളിച്ചത്. ഇവയില്‍ നിന്നും 149.48 സ്‌ട്രൈക്ക് റേറ്റില്‍ 145 റണ്‍സെടുക്കുകയും ചെയ്തു. 41 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 10 സിക്‌സറും 11 ഫോറുകളും ജിതേഷ് ഇതിനകം നേടിയിട്ടുണ്ട്. ടീമിനായി ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ താരവും അദ്ദേഹം തന്നെ.

വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് കഴിഞ്ഞ സീസണലാണ് പഞ്ചാബ് കിങ്‌സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയത്. കന്നി സീസണില്‍ തന്നെ താരം വരവറിയിക്കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 163.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ ജിതേഷ് സ്‌കോര്‍ ചെയ്തത് 234 റണ്‍സായിരുന്നു. 44 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ സീസണിലും വാലറ്റത്ത് ഫിനിഷറിടെ റോളില്‍ മികച്ച സംഭാവനകളാണ് താരം നല്‍കിക്കൊണ്ടിരിക്കുന്നത്.

ജിതേഷിന്റെ ഇതുവരെയുള്ള ഐപിഎല്‍ ഇന്നിങ്‌സുകളെടുത്താല്‍ ബാറ്റിങില്‍ എത്ര മാത്രം ഇംപാക്ടാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു കാണാന്‍ സാധിക്കും. 26 (17 ബോള്‍), 23 (11), 30* (15), 11 (8), 32 (23), 2 (5), 38* (18), 9 (5), 44 (34), 19 (7), 21 (11), 27 (16), 4 (9), 25 (23), 2 (4), 41 (27), 25 (7) എന്നിങ്ങനെയാണ് ജിതേഷിന്റെ ഇതുവരെയുള്ള ഇന്നിങ്‌സുകള്‍.

jitesh sharma

കളിച്ച ഇന്നിങ്‌സുകളെല്ലാം ചെറുതാണെങ്കിലും ജിതേഷ് ശര്‍മ 7-8 സ്ഥാനങ്ങളില്‍ ഇറങ്ങിയാണ് ഇങ്ങനെയുള്ള തീപ്പൊരി പ്രകടനങ്ങള്‍ നടത്തിയതെന്നു മറക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഈ ഇന്നിങ്‌സുകളുടെ മൂല്യവും കൂടുതലാണ്. ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ ക്രീസിലെത്തി ആദ്യ ബോള്‍ മുതല്‍ തന്നെ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് അടിച്ചെടുക്കുകയെന്നത് എല്ലാവരെക്കൊണ്ടും പറ്റുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ ജിതേഷിന്റെ ഫിനിഷിങ് മികവിന് കൈയടിച്ചേ തീരൂ. ടി20 ഫോര്‍മാറ്റില്‍ ഫിനിഷറുടെ റോളില്‍ ഇന്ത്യക്കു തീര്‍ച്ചയായും പരീക്ഷിക്കാവുന്ന താരം തന്നെയാണ് അദ്ദേഹം.

സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ജിതേഷ് ശര്‍മയെ പുകഴ്ത്തുകയാണ്. സഞ്ജു സാംസണിനു ശേഷം അടുത്ത യഥാര്‍ഥ ഹീറോയാണ് ജിതേഷ് ശര്‍മ. പക്ഷെ ചതിയന്‍ ഇഷാന്‍ കിഷനെ മാത്രമേ മറ്റാരേക്കാളും മുമ്പ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിലെടുക്കുകയുള്ളൂ. ജിതേഷിനെപ്പോലെയൊരു പ്രതിഭ അവസരം കിട്ടാതെ ബെഞ്ചിലിരിക്കുന്നത് ശരിക്കും നാണക്കേടാണ്, തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഇഷാന്‍ കളിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ടീമില്‍ ജിതേഷ് ശര്‍മയ്ക്കു ഇടം കിടില്ലെന്നതാണ് ദുഖകരമായ കാര്യം. കാരണം മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായല്ല അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നത് എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Sunday, April 23, 2023, 10:01 [IST]
Other articles published on Apr 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+