Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിയന്‍ ക്ലബ്ബിന്റെ വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം എന്ത്? ഭാരക്കൂടുതല്‍ എങ്ങനെ സംഭവിച്ചു?

ബ്രസീലിയ: ആ വിമാന ദുരന്തം ഇന്നും ഒരു ദുസ്വപ്‌നമായി ബ്രസീലിയന്‍ ജനതയെ വേട്ടയാടുന്നു. ലാറ്റിനമേരിക്കയിലെ പ്രധാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ കോപ സുഡാമേരിക്കാന ഫൈനല്‍ കളിക്കാന്‍ യാത്ര പുറപ്പെട്ട ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്‌കെയിന്‍സെയുടെ താരങ്ങള്‍ കൊളംബിയന്‍ മലനിരകളില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് എങ്ങനെയാണ് അവരെ വേട്ടയാടാതിരിക്കുക. ഉത്തരം കിട്ടാതെ ഒരുപാട് ചോദ്യങ്ങള്‍ പലരുടെയും മനസിലുണ്ട്. എങ്ങനെ ഇത്ര വലിയൊരു ദുരന്തം സംഭവിച്ചു ? അട്ടിമറി വല്ലതും ?

എന്നാല്‍, വ്യോമയാന വിഭാഗം കഴിഞ്ഞ ദിവസം ദുരന്തത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. കേട്ടാല്‍ ഞെട്ടിപ്പോകും. അമിത ഭാരവും ഇന്ധനം തീര്‍ന്നു പോയതുമാകാം ദുരന്തത്തിലെത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്ങനെയാണ് അമിത ഭാരം ഉണ്ടാകുന്നത് ? ഇന്ധനമില്ലാതെയാണ് വിമാനം പറത്തേണ്ടത് ? ചോദ്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു.

colombia

അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പായിട്ട് പൈലറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നാണ് ഇക്കാര്യം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്ന് ഇന്ധനം നിറയ്ക്കാനുള്ള ലാന്‍ഡിംഗ് സൗകര്യം ഒരുക്കണമെന്നായിരുന്നു പൈലറ്റിന്റെ അടിയന്തര സന്ദേശം. രാത്രി 9.49 നായിരുന്നു ഈ സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തിയത്. 9.53 ന് വിമാനത്തിന്റെ എഞ്ചിന്‍ പൂര്‍ണമായും നിലച്ചു. 9.57 ഓടെ പൈലറ്റ് യാത്രികര്‍ക്ക് അടിയന്തര സാഹചര്യം വ്യക്തമാക്കിക്കൊണ്ട് അറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിദ്യുത്ശക്തി നിലച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഒമ്പതിനായിരം അടി ഉയരത്തിലായിരുന്നു വിമാനം. 9.58ന് ഏകദേശം മണിക്കൂറില്‍ 130 മൈല്‍ വേഗത്തില്‍ വിമാനം സെറോ ഗോര്‍ഡോ മലനിരകളില്‍ തകര്‍ന്നു വീണു.

ഇന്ധനം തീര്‍ന്നു പോയത് ഗുരുതരമായ വീഴ്ചയാണ്. പക്ഷേ, അതിനൊരു കാരണമായി പറയുന്നത്. വിമാനം അമിതഭാരം പേറിയതാണ്. അഞ്ഞൂറ് കിലോയെങ്കിലും അധികം വന്നതാകാം ഇന്ധനം പെട്ടെന്ന് തീരാനിടയാക്കിയത്. ഇത് പൈലറ്റ് തിരിച്ചറിയാതെ പോവുകയും ചെയ്തു.

Story first published: Friday, December 30, 2016, 8:03 [IST]
Other articles published on Dec 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+