Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഒത്തുകളി; കാമറൂണ്‍ ടീമിനെതിരെ അന്വേഷണം

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളില്‍ ഒത്തുകളി വിവാദത്തില്‍ പെട്ട കാമറൂണ്‍ ടീമിനെതിരെ അന്വേഷണം. കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. ലോകകപ്പ് ഫുട്‌ബോളില്‍ ടീമിനെതിരെ ഉണ്ടായിരിക്കുന്ന ആരോപണം ഗുരതരമാണെന്നും അത് അന്വേഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നും കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

ലോകകപ്പില്‍ ക്രൊയേഷ്യയുമായുള്ള കാമറൂണിന്റെ മത്സരഫലം ഒരു സിംഗപ്പൂര്‍ മാച്ച്‌ ഫിക്‌സര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. 4-0 എന്ന സ്‌കോറില്‍ ക്രൊയേഷ്യ മത്സരം ജയിക്കുമെന്നും കളിയില്‍ ഒരു കാമറൂണ്‍ കളിക്കാരന്‍ റെഡ്കാര്‍ഡ് കാണുമെന്നുമായിരുന്നു പ്രവചനം. പ്രവചന പ്രകാരമുള്ള സ്‌കോറിന് മത്സരം തോറ്റ കാമറൂണിന്റെ അലക്‌സ് സോങ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

cameroon

ഈ വിഷയത്തില്‍ ഫിഫയുമായി തങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് കാമറൂണ്‍ അധികൃതര്‍ പറയുന്നു. തങ്ങളുടെ കമ്മറ്റി ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. മറ്റു അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. അന്വേഷത്തില്‍ കളിക്കാര്‍ കുറ്റക്കാരാണെന്നു കണ്ടാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച കാമറൂണ്‍ എല്ലാ മത്സരത്തിലും തോറ്റാണ് ലോകകപ്പില്‍ നിന്നും പുറത്തായത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഒരു ഗോളിനു തോറ്റ കാമറൂണ്‍ രണ്ടാം മത്സരത്തില്‍ കൊയേഷ്യയോട് 4-0 എന്ന സ്‌കോറിനും മൂന്നാം മത്സരത്തില്‍ ബ്രസീലിനോട് 4-1 എന്ന സ്‌കോറിനും ദയനീയമായി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Story first published: Wednesday, July 2, 2014, 11:34 [IST]
Other articles published on Jul 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+