ജയിച്ചിട്ടും ഇന്ററിന് കിരീടമില്ല... ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ടോട്ടനം ജേതാക്കള്‍
മാഡ്രിഡ്: നിര്‍ണായക മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചിട്ടും ഇറ്റാലിയന്‍ ലീഗ് അതികായന്‍മാരായ ഇന്റര്‍മിലാന് നേരിയ വ്യത്യാസത്തില്‍ കിരീടം നഷ്ടമായി. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ഇന്ററിനെയും ബൊറൂസ്യ ഡോട്മുണ്ടിനെയും മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പര്‍ 2018 ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ജേതാക്കളാവുകയായിരുന്നു.
ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ അത്‌ലറ്റികോയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തുകയായിരുന്നു. 31ാം മിനിറ്റില്‍ ജാവിയര്‍ മാര്‍ട്ടിനെസാണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്.

ടോട്ടനം, ഡോട്മുണ്ട്, ഇന്റര്‍ എന്നിവര്‍ക്ക് ഏഴ് പോയിന്റ് വീതമാണ് ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ഇരുവരെയും മറികടന്ന് ടോട്ടനം 2018 ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ജേതാക്കളാവുകയായിരുന്നു. ടൂര്‍ണമെന്റില്‍ ടോട്ടനമിന്റെ കന്നി കിരീട നേട്ടം കൂടിയാണിത്. ഡോട്മുണ്ടാണ് റണ്ണേഴ്‌സപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications