ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്; അവസാന മിനിറ്റില്‍ ബയേണിന് ആഴ്‌സണല്‍ ഷോക്ക്
കാലിഫോര്‍ണിയ: ഫുട്‌ബോള്‍ സീസണുകള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലിന് ജയം. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനെ 2-1 എന്ന സ്‌കോറിനാണ് ആഴ്‌സണല്‍ വീഴ്ത്തിയത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ എഡ്ഡി ആഴ്‌സണലിന്റെ വിജയശില്‍പിയായി.

മത്സരത്തിന്റെ 49-ാം മിനിറ്റില്‍ ആഴ്‌സണല്‍ ആണ് ആദ്യം ലീഡെടുത്തത്. ലൂയിസ് പൊസന്‍സ്‌കിയുടെ സെല്‍ഫ് ഗോളില്‍ മുന്നില്‍ക്കയറിയ ആഴ്‌സണലിനെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ (71) ബയണ്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. എന്നാല്‍, 88-ാം മിനിറ്റില്‍ ബയേണിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത എഡ്ഡി ടീമിന് വിജയം സമ്മാനിച്ചു.
ഇരു ടീമുകളും ആക്രമിച്ച് കളിച്ചത് മത്സരം ആവേശകരമാക്കി. ഏതാണ്ട് തുല്യനിലയില്‍ പന്ത് കൈവശം വെച്ച ടീമുകള്‍ ആക്രമണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ബയേണ്‍ 19 ഗോളാക്രമണങ്ങള്‍ നടത്തിയപ്പോള്‍ 17 തവണ എതിര്‍ ഗോള്‍മുഖത്തേക്ക് ആഴ്‌സണലും ലക്ഷ്യംവെച്ചു. 12 ടീമുകളാണ് ചാമ്പ്യന്‍സ് കപ്പില്‍ മത്സരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications