ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഉത്തര കൊറിയക്ക്; ഫൈനലില്‍ തജികിസ്താനെ വീഴ്ത്തി
അഹ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉത്തര കൊറിയ കിരീടം സ്വന്തമാക്കി. കലാശപ്പോരില്‍ തജികിസ്താനെ ഒരു ഗോളിന് വീഴ്ത്തിയാണ് ഉത്തര കൊറിയ ചാമ്പ്യന്‍മാരായത്. 71-ാം മിനിറ്റില്‍ പക് ഹിയോണാണ് കൊറിയയുടെ വിജയഗോള്‍ നേടിയത്.
നാല് രാഷ്ട്രങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ടീമുകളാണ് ഫൈനലിലെത്തിയ ഇരു ടീമുകളും. സിറിയയും ആതിഥേയരായ ഇന്ത്യയുമായിരുന്നു മറ്റ് ടീമുകള്‍. ലോക റാങ്കിങ്ങില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. സിറിയ 85-ാം സ്ഥാനത്തും. തജികിസ്താന്‍ 120-ാം റാങ്കിലും ഉത്തര കൊറിയ 122-ാം റാങ്കിലുമാണ്.

ലീഗ് ഘട്ടത്തിലും ഉത്തര കൊറിയ തജികിസ്താനെ 1-0ന് തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തിന്റെ മുന്‍തൂക്കത്തില്‍ ഇറങ്ങിയ ഉത്തര കൊറിയ ഫൈനലില്‍ സമാനമായ വിജയം ആവര്‍ത്തിച്ചു.
Story first published: Saturday, July 20, 2019, 9:10 [IST]
Other articles published on Jul 20, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications