Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴകളിയിലും ഹീറോയായി സുനില്‍ ഛേത്രി; കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam
India VS Kenya

മുംബൈ: തകര്‍ത്തു പെയ്ത മഴയിലും ഇന്ത്യന്‍ ഫുട്‌ബോള്‍ കത്തിജ്വലിച്ച ദിവസമായിരുന്നു ഇന്ന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യക്കു വേണ്ടി 100ാം അങ്കത്തിനിറങ്ങിയപ്പോള്‍ മുംബൈയിലെ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ തിരമാലയായി മാറി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെനിയയെ തകര്‍ത്തത് തുടര്‍ച്ചയായ രണ്ടാം മല്‍സത്തിലും ഇന്ത്യ വെന്നിക്കൊടി നാട്ടി.

കനത്ത മഴയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കെനിയക്കെതിരേ ഇന്ത്യയുടെ വിജയം. 100ാം മല്‍സരത്തിനിറങ്ങിയ ഛേത്രി ഇരട്ട ഗോളുമായി വീണ്ടും ഇന്ത്യയുടെ ഹീറോയായി മാറുകയും ചെയ്തു. 68ാം മിനിറ്റിലും ഇഞ്ചുറിടൈമിലുമായിരുന്നു ഛെത്രിയുടെ ഗോളുകള്‍. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഹാട്രിക്ക് നേടിയ ഛെത്രിയുടെ രണ്ട് മല്‍സരങ്ങൡ നിന്നുള്ള ഗോള്‍ നേട്ടം ഇതോടെ അഞ്ചായി ഉയര്‍ന്നു. 71ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്‌ലുവയാണ് ഇന്ത്യക്കു വേണ്ടി ലക്ഷ്യം കണ്ട മറ്റൊരു താരം. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യത സജീവമാക്കുകയും ചെയ്തു.

Sunil Chhetri

ഛേത്രിയുടെ ട്വിറ്ററിലൂടെയുള്ള ക്ഷണം സ്വീകരിച്ചെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ക്കു മുന്നില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. മഴ കളിയുടെ ഒഴുക്കിനെ ബാധിച്ചെങ്കിലും തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ രണ്ടാംപകുതിയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ മൂന്ന് ഗോളുകള്‍ കെനിയയുടെ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ഛെത്രിയുടെ ആദ്യ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഹാട്രിക്ക് നേടിയ ഛെത്രിയുടെ രണ്ട് മല്‍സരങ്ങൡ നിന്നുള്ള ഗോള്‍ നേട്ടം ഇതോടെ അഞ്ചായി ഉയര്‍ന്നു. 100 മല്‍സരങ്ങളില്‍ നിന്ന് ഇന്ത്യക്കു വേണ്ടി ഛെത്രി 61 ഗോളുകളാണ് ഇതോടെ തന്റെ പേരിലാക്കിയത്.

Story first published: Monday, June 4, 2018, 22:28 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+