Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കാം'; മെസിക്കായി വമ്പന്‍ ഓഫറുമായി ഇന്റര്‍ മിലാന്‍

മിലാന്‍: ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നതായുള്ള അഭ്യൂഹം പരന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമായും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി കൂടുമാറുന്ന എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മെസ്സി ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ കളിക്കുന്നതിനാല്‍ മെസിയെ ഇന്റര്‍ മിലാന്‍ റെക്കോഡ് തുകയ്ക്ക് നോട്ടമിടുന്നുവെന്ന് ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ടു ചെയ്തത്. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇന്റര്‍ കഴിഞ്ഞ സീസണില്‍ത്തന്നെ മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചില്ല. യുവന്റസിന് താഴെ രണ്ടാം സ്ഥാനമായിരുന്നു ഇന്ററിന് ലഭിച്ചത്. മെസിയെ എത്തിച്ചാല്‍ വീണ്ടും മെസ്സി-റൊണാള്‍ഡോ പോരിന് കളമൊരുങ്ങും. കൂടാതെ ഇറ്റാലിയന്‍ ലീഗിനുള്ള ആരാധക പിന്തുണയും ഉയരും.

messi

മെസിക്കായി വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യുവന്റസ് നല്‍കുന്നതിലും കൂടുതല്‍ പ്രതിഫലം വരെ ഇന്ററിന്റെ വാഗ്ദാനങ്ങളിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല. നിലവില്‍ 2021വരെയാണ് മെസിക്ക് ബാഴ്‌സലോണയുമായി കരാറുള്ളത്. വരുന്ന വര്‍ഷത്തോടെ കരാര്‍ അവസാനിക്കാനിരിക്കെ ഇതുവരെ ബാഴ്‌സ കരാര്‍ പുതുക്കാത്തത് മെസിയുടെ കൂടുമാറ്റ അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നു.

കൊറോണയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ക്ലബ്ബ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് മെസി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു. പുതിയ പരിശീലകനായി സെറ്റിയന്‍ എത്തിയതോടെ ലാലിഗ കിരീടവും ബാഴ്‌സയ്ക്ക് നഷ്ടമായി. നിലവിലെ ക്ലബ്ബിന്റെ ശൈലിയില്‍ മെസിക്ക് വിയോജിപ്പുണ്ടെന്ന തരത്തില്‍ നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മെസി ക്ലബ്ബ് വിടില്ലെന്നും അദ്ദേഹം ബാഴ്‌സലോണയിലൂടെത്തന്നെ വിരമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ബാഴ്‌സലോണ പ്രസിഡന്റ് കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. എന്തായാലും അടുത്തുതന്നെ നാടകീയ സംഭവങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. ബാഴ്‌സലോണയിലൂടെ കരിയര്‍ ആരംഭിച്ച മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മെസി 2022ലെ ലോകകപ്പിന് മുമ്പ് വിരമിക്കില്ലെന്ന് മുന്‍ ബാഴ്‌സ താരം സാവി അഭിപ്രായപ്പെട്ടിരുന്നു. ആരാധകരുടെ പ്രിയ താരമായ മെസിയാണ് കൂടുതല്‍ തവണ ബാലന്‍ദ്യോര്‍ (6),ലാലിഗ ഗോള്‍ഡന്‍ ബൂട്ട് (7) കിരീടങ്ങള്‍ നേടിയത്. ഇത്തവണ ലാലിഗയില്‍ അസിസ്റ്റിലും മെസി റെക്കോഡിട്ടിരുന്നു.

Story first published: Sunday, August 2, 2020, 9:43 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+