പ്രാഗ്: യൂറോപ ലീഗ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാന് തുടരെ രണ്ടാം തോല്‍വി. ചെക് റിപബ്ലിക് ക്ലബ്ബ് സ്പാര്‍ട്ട പ്രാഗിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്റര്‍ മൂക്കു കുത്തിയത്. ഗ്രൂപ്പ് കെയിലെ മത്സരത്തില്‍ ഇന്ററിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചത് പ്രാഗ് താരം വാക്ലാവ് കാഡ്‌ലെകിന്റെ ഇരട്ട ഗോളുകളാണ്.
ഏഴാം മിനുട്ടിലും ഇരുപത്തഞ്ചാം മിനുട്ടിലും കാഡ്‌ലെക് സ്‌കോര്‍ ചെയ്തത് ആതിഥേയര്‍ക്ക് മത്സരത്തില്‍ വ്യക്തമായ മേധാവിത്വം നല്‍കി. എഴുപത്താറാം മിനുട്ടില്‍ ഹോലെകാണ് ചെക് റിപബ്ലിക്ക് ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്.

എഴുപത്തൊന്നാം മിനുട്ടില്‍ ഇന്റര്‍മിലാന്റെ ആശ്വാസ ഗോള്‍ റോഡ്രിഗോ പലാസിയോ നേടി. എഴുപത്തഞ്ചാം മിനുട്ടില്‍ ഇന്ററിന്റെ ആന്ദ്രെ റനോചിയ ചുവപ്പ് കാര്‍ഡ് കണ്ടു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് സതംപ്ടണ്‍ എവേ മാച്ചില്‍ ഹപോയല്‍ ബെര്‍ ഷെവയോട് ഗോള്‍ രഹിത സമനിലയായി.
മറ്റ് മത്സരഫലങ്ങള്‍
അയാക്‌സ് 1-0 സ്റ്റാര്‍ഡേര്‍ഡ് ലീഗെ
സെല്‍റ്റ വിഗോ 2-0 പനതിനായികോസ്
ഷാക്തര്‍ ഡോനെസ്‌ക് 2-0 സ്‌പോര്‍ട്ടിംഗ് ബ്രാഗ
ഫിയോറന്റീന 5-1 എഫ് കെ ഖുറാബാക്
സ്റ്റ്യുവ ബുചാറെസ്റ്റ് 1-1 വിയ്യാറയല്‍