Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ററിന് റോമയുടെ സമനിലക്കുരുക്ക്, യുവന്റസിന് ഒന്നാമതാകാം; അത്‌ലറ്റിക്കോയും കുരുങ്ങി

Virat Kohli's Epic Notebook Celebration | ഇത് കോലിയുടെ പ്രതികാരം | Oneindia Malayalam

മിലാന്‍: ഇറ്റാലിയന്‍ സീരി എ യില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്റര്‍മിലാന് റോമയുടെ സമനിലക്കുരുക്ക്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ അഞ്ച് പോയന്റിന്റെ ലീഡ് നേടാനുള്ള സുവര്‍ണാവസരമാണ് ഇതോടെ ഇന്റര്‍മിലാന്‍ നഷ്ടമായത്. 15 കളികളില്‍ നിന്നും 38 പോയന്റുള്ള ഇന്റര്‍ ഒന്നാം സ്ഥാനത്തും 14 കളികളില്‍നിന്നും 36 പോയന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തുമാണ്.

സ്വന്തം മൈതാനത്ത് എതിരാളികള്‍ക്കെതിരെ ജയം പിടിച്ചെടുക്കുന്നതില്‍ ഇന്ററിന് പിഴച്ചു. ഗോളാക്രമണത്തില്‍ മുന്നിട്ടുനിന്നെങ്കിലും പന്ത് കൈവശം വെക്കുന്നതില്‍ നേരിയ മേല്‍ക്കൈ നേടിയത് റോമയാണ്. ഇരു ടീമുകളും കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് മത്സരം വിരസതയുണ്ടാക്കി. ഞായറാഴ്ച ലാസിയോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ യുവന്റസിന് ഇന്റര്‍മിലാനെ മറികടക്കാം.

inter milan held to draw by roma

സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ കുരുങ്ങി. ബാഴ്‌സലോണയ്‌ക്കെതിരെ തോല്‍വി വഴങ്ങിയശേഷം ഇറങ്ങിയ മുന്‍ ചാമ്പ്യന്മാരെ വിയ്യാറയലാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഫ്രാങ്ക്ഫുര്‍ട്ട് ഹെര്‍ത്ത മത്സരവും 2-2 എന്ന നിലയില്‍ പിരിഞ്ഞു. ഫ്രഞ്ച് ലീഗില്‍ ലില്ലെ 1-0ത്തിന് ബ്രെസ്റ്റിനേയും ലിയോണ്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് നിംസിനേയും പരാജയപ്പെടുത്തി.

Story first published: Saturday, December 7, 2019, 8:57 [IST]
Other articles published on Dec 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+