For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റലിയില്‍ ഇന്റര്‍മിലാന്‍ മുങ്ങുന്നു, എ സി മിലാന്‍ ജയത്തോടെ മൂന്നാം സ്ഥാനത്ത്‌

ഫാബിയോ ക്വാഗ്‌ലിയാരെല്ലയാണ് ഗോള്‍ നേടിയത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും സ്‌കോറിംഗ് മാജിക് നഷ്ടപ്പെട്ട ഫാബിയോ ഇന്ററിനെതിരെ ആ മികവ് തിരിച്ചുപിടിച്ചു.

By Desk

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാന് തോല്‍വി. അതേ സമയം എ സി മിലാന്‍ ഹോം മാച്ച് ജയം സ്വന്തമാക്കി. അറ്റ്‌ലാന്റ, ക്രോട്ടൊന്‍, ലാസിയോ ടീമുകള്‍ക്കും ജയം. റോമ സമനിലയില്‍ കുരുങ്ങി.

സാംഡോറിയയാണ് ഇന്റര്‍മിലാനെ വീഴ്ത്തിയത് (1-0). ഫാബിയോ ക്വാഗ്‌ലിയാരെല്ലയാണ് ഗോള്‍ നേടിയത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും സ്‌കോറിംഗ് മാജിക് നഷ്ടപ്പെട്ട ഫാബിയോ ഇന്ററിനെതിരെ ആ മികവ് തിരിച്ചുപിടിച്ചു. ഇന്റര്‍മിലാന്‍ കഴിഞ്ഞ അഞ്ച് സീരി എ മത്സരത്തില്‍ നാലിലും പരാജയപ്പെട്ടു. ഇതോടെ, ഇന്റര്‍മിലാനില്‍ ഡച്ച് പരിശീലകന്‍ ഫ്രാങ്ക് ഡി ബൂയറിന്റെ നാളുകള്‍ എണ്ണപ്പെട്ടു. സാംഡോറിയന്‍ താരങ്ങളായ എഡ്ഗാര്‍ ബരേറ്റോ, മാര്‍സലോ ബ്രൊസോവിച് എന്നിവരുടെ ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഇന്ററിന്റെ പരാജയഭാരം കുറച്ചു.

 inter-milan

ഇന്ററിന്റെ റോഡ്രിഗോ പലാസിയോ ഇഞ്ചുറി ടൈമില്‍ സമനില നേടേണ്ടതായിരുന്നു. ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി.

പതിനൊന്ന് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ഇന്റര്‍മിലാന്‍ പതിനൊന്നാം സ്ഥാനത്താണ്. അത്ര തന്നെ പോയിന്റുമായി സാംഡോറിയ പന്ത്രണ്ടാം സ്ഥാനത്ത്. എ സി മിലാന്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. 27 പോയിന്റുള്ള യുവെന്റസാണ് ഒന്നാം സ്ഥാനത്ത്. സമനിലയിലായ റോമ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

ഗോള്‍ നില

അറ്റ്‌ലാന്റ 3-0 ജെനോവ

ക്രോട്ടൊന്‍ 2-0 ചീവോ

എംപോളി 0-0 റോമ

ലാസിയോ 2-1 സസുലോ

മിലാന്‍ 1-0 പെസ്‌കാര

സാംഡോറിയ 1-0 ഇന്റര്‍മിലാന്‍

Story first published: Monday, October 31, 2016, 17:20 [IST]
Other articles published on Oct 31, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+