വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മിലാന്‍ നാട്ടങ്കത്തില്‍ ഇന്ററിന് ജയം, തലപ്പത്ത്; ബയേണ്‍ കുരുങ്ങി, പിഎസ്ജി മുന്നോട്ട്

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ മിലാന്‍ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍മിലാന് ജയം. 4-2 എന്ന സ്‌കോറിന് എസി മിലാനെയാണ് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ററിന്റെ ജയം. മാഴ്‌സലോ ബ്രോസോവിച്ച്(51), മാത്തിയാസ് വസിനോ(53), സ്‌റ്റെഫാന്‍ ഡി വ്രിജ്(70), ലുക്കാക്കു(90+3) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. ആന്റെ റെബിക്(40), ഇബ്രാഹിമോവിച്ച്(45+1) എന്നിവരാണ് മിലാന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ സീരി എ യില്‍ ഇന്റര്‍ തലപ്പത്തെത്തി. ലീഗില്‍ 23 കളികളില്‍നിന്നും 54 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും ഇത്രതന്നെ പോയന്റോടെ യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മറ്റു മത്സരഫലങ്ങള്‍, സ്പാല്‍ 1-2 സസ്സോളോ, ബ്രെഷ്യ 1-1 ഉദിനെസ്, ജനോവ 1-0 കാഗ്ലിയാരി, നാപ്പോളി 2-3 ലീസ്, പാര്‍മ 0-1 ലാസിയോ.

ബുണ്ടസ് ലീഗയില്‍ നടന്ന കളിയില്‍ ബയേണ്‍ മ്യൂണിക്കും ലെയ്പ്‌സിഗും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ആദ്യ രണ്ട് സ്ഥാനത്തുനില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരം നിര്‍ണായകമായിരുന്നു. 21 കളികളില്‍ നിന്നും 43 പോയന്റുള്ള ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തും 42 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പിബിഎല്‍; ബെംഗളുരു റാപ്‌റ്റേഴ്‌സ് അഞ്ചാം സീസണ്‍ ചാമ്പ്യന്മാര്‍പിബിഎല്‍; ബെംഗളുരു റാപ്‌റ്റേഴ്‌സ് അഞ്ചാം സീസണ്‍ ചാമ്പ്യന്മാര്‍

intermilanvsacmilan

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ലിയോണിനെ 4-2നാണ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ഡി മരിയ(22), എംബാപ്പെ(38), കവാനി(79) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഫെര്‍ണാണ്ടോ മാഴ്‌സലി(47)ന്റെ സെല്‍ഫ്‌ഗോളും പിഎസ്ജിയുടെ അക്കൗണ്ടിലുണ്ട്. മാര്‍ട്ടിന്‍ ടെറിയര്‍(52), ഡെംബലെ(59) എന്നിവരാണ് ലിയോണിന്റെ സ്‌കോറര്‍മാര്‍. മറ്റു മത്സരഫലങ്ങള്‍, മോണ്ട് പില്ലിയര്‍ 1-0 എറ്റിന്നി, സ്ട്രാസ്ബര്‍ഗ് 3-0 റീംസ്. ലീഗില്‍ 24 കളികളില്‍ നിന്നും 61 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 24 കളികളില്‍നിന്നും 49 പോയന്റുമായി മാഴ്‌സെലി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Monday, February 10, 2020, 9:45 [IST]
Other articles published on Feb 10, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X