തുടക്കം ശുഭകരമല്ല, എംഎല്‍എസില്‍ തോല്‍വിയോടെ തുടങ്ങി ബെക്കാമിന്റെ ഇന്റര്‍ മിയാമി
ലോസ് ആഞ്ചലസ്: എംഎല്‍എസിലെ അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമി. ലോസ് ആഞ്ചലസ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്റര്‍ മിയാമി തോറ്റത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്. ലോസ് ആഞ്ചലസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 44ാം മിനുട്ടില്‍ മുന്‍ ആഴ്‌സണല്‍ താരം കാര്‍ലോസ് വീലയാണ് ലോസ് ആഞ്ചലോസിന്റെ വിജയഗോള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ത്തന്നെ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ഇന്റര്‍ മിയാമി താരങ്ങള്‍ക്കായി. 40 ശതമാനം പന്തടക്കിവെച്ച് 21ന് എതിരേ 15 ഗോള്‍ശ്രമമാണ് ഇന്റര്‍ മിയാമി നടത്തിയത്. നിലവില്‍ യുവതാരങ്ങളാണ് ക്ലബ്ബില്‍ കൂടുതലുള്ളത്. ലോക ഫുട്‌ബോളിലെ വമ്പന്മാരെ ടീമിലെത്തിക്കാന്‍ ബെക്കാം ശ്രമം നടത്തുന്നുണ്ട്.

ബാഴ്‌സലോണയുടെ ലൂയിസ് സുവാരസ്, പിക്വെ എന്നിവരെയും എസി മിലാന്റെ ഇബ്രാഹിമോവിച്ചിനെയും ബെക്കാം ലക്ഷ്യം വെച്ചിരുന്നു. അധികം വൈകാതെ ഇവര്‍ ഇന്ററിലെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ ബാഴ്‌സലോണ വിടുമെന്ന സൂചന സുവാരസ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ അമേരിക്കയിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ക്ലബ്ബാണ് ബെക്കാം ഉടമസ്ഥനായുള്ള ഇന്റര്‍ മിയാമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications