അര്‍ജന്റീനയ്ക്ക് പരിക്ക് ശാപം!! അഞ്ച് പേര്‍ പരിക്കേറ്റ് പുറത്ത്... ഇനിയാര് ? കോച്ച് ആശങ്കയില്‍
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായ അര്‍ജന്റീനയ്ക്കു ഇതു മാറ്റത്തിന്റെ സമയമാണ്. റഷ്യന്‍ ലോകകപ്പിനു ശേഷം അടിമുടി മാറിയ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക മുന്നില്‍ കണ്ട് പുതിയൊരു ടീമിനെ തന്നെ വാര്‍ത്തെടുക്കുകയാണ്. ലോകകപ്പ് ടീമിലെ എല്ലാവരെയും ഒഴിവാക്കി യുവതാരങ്ങളെ മാത്രം അണിനിരത്തിയുള്ള ടീമിനെയാണ് പുതിയ കോച്ച് ലയണല്‍ സ്‌കലോനി അടുത്തിടെ നടന്ന സൗഹൃദ മല്‍സരങ്ങളില്‍ പരീക്ഷിച്ചത്.
ഇതേ പരീക്ഷണവുമായി മുന്നോട്ടുപോകവെയാണ് തുടര്‍ച്ചയായ പരിക്കുകള്‍ അര്‍ജന്റീനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി താരങ്ങള്‍ക്കു പരിക്കേല്‍ക്കുന്നത് സ്‌കലോനിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

അഞ്ചു പേര്‍ക്കു പരിക്കേറ്റു
ഈ മാസം ഇറാഖ്, ചിരവൈരികളായ ബ്രസീല്‍ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ സ്‌കലോനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടാമെന്‍ഡിയെ മാത്രമാണ് അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിച്ചത്. മറ്റുള്ളവരെല്ലാം യുവതാരങ്ങളാണ്.
ഈ ടീമിലെ അഞ്ചു താരങ്ങള്‍ക്കാണ് ഇപ്പോല്‍ പരിക്കേറ്റിരിക്കുന്നത്. ഇവര്‍ക്കൊന്നും വരാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങളില്‍ കളിക്കാനും സാധിച്ചേക്കില്ല.

പരിക്കേറ്റവര്‍
എക്‌സെക്വില്‍ പലാഷ്യോസ്, ഗോണ്‍സാലോ മാര്‍ട്ടിനസ്, അലന്‍ ഫ്രാങ്കോ, ക്രിസ്റ്റിയന്‍ പവോണ്‍, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരാണ് പരിക്കിന്റെ പിടിയിലായ താരങ്ങള്‍. അര്‍ജന്റൈന്‍ ലീഗിലെ വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കുന്നതിനിടെയാണ് ഇവര്‍ക്കെല്ലാം പരിക്കേറ്റത് എന്നതാണ് മറ്റൊരു വസ്തുത.
പരിക്ക് വിടാതെ പിറകില്‍ കൂടിയതോടെ പകരക്കാരെ തിരഞ്ഞെടുക്കാനുള്ള തിരക്കിലാണ് സ്‌കലോനി. ഇനിയും ടീമിലെ ആര്‍ക്കും പരിക്കേല്‍ക്കരുതേയെന്നാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന.

സൂപ്പര്‍ താരങ്ങളെ വേണ്ട
യുവതാരങ്ങള്‍ പരിക്കുമൂലം ദേശീയ ടീമില്‍ നിന്നും പിന്‍മാറിക്കൊണ്ടിരിക്കുകയാണെങ്കിലും സൂപ്പര്‍ താരങ്ങളെ തിരിച്ചുവിളിക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോച്ച്. ലോകകപ്പ് ടീമിലുണ്ടായിരുന്ന സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരെയൊന്നും സ്‌കലോനി കോച്ചായ ശേഷം ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവമായ ലയണല്‍ മെസ്സി മാത്രമാണ് ഇപ്പോള്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മറ്റുള്ളവരെയെല്ലാം കോച്ച് തന്നെ മാറ്റിനിര്‍ത്തുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications