Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയില്‍ നെയ്മര്‍ ഒറ്റപ്പെടുന്നു, പി എസ് ജിയുമായുള്ള ബന്ധം എത്രയുംവേഗം വെളിപ്പെടുത്തണമെന്ന് സഹതാരങ്ങള്‍

മാഡ്രിഡ്: ബാഴ്‌സലോണയില്‍ തുടരുമോ എന്നത് സംബന്ധിച്ച് നെയ്മര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത്തില്‍ ടീമിനുള്ളില്‍ അമര്‍ഷം. പ്രീ സീസണ്‍ പരിശീലന സെഷനില്‍ സഹതാരം നെല്‍സന്‍ സെമെദോയുമായി നെയ്മര്‍ കൊമ്പുകോര്‍ത്തത് ട്രാന്‍സ്ഫര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് സൂചന.

പ്രീ സീസണില്‍ ബാഴ്‌സയുടെ ക്യാമ്പില്‍ പരിശീലനം തുടരുന്ന നെയ്മര്‍ സീസണ്‍ തുടങ്ങുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയിലേക്ക് ചുവട് മാറ്റുമോ എന്ന ആശങ്ക ബാഴ്‌സക്കുണ്ട്.

neymar

ലോക റെക്കോകര്‍ഡ് ട്രാന്‍സ്ഫറാണ് പി എസ് ജി നെയ്മറിനായി ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സഹതാരം ആന്ദ്രെ ഇനിയെസ്റ്റയും മുന്‍ ബാഴ്‌സ നായകന്‍ പ്യുയോള്‍ നെയ്മറിനോട് മനസ് തുറക്കാനാവശ്യപ്പെട്ടു കഴിഞ്ഞു.

നെയ്മര്‍ പി എസ് ജിയിലേക്കെന്ന അഭ്യൂഹം മാറ്റേണ്ടതുണ്ട്. അത് വ്യക്തമാക്കേണ്ടത് നെയ്മര്‍ തന്നെയാണ്. ബ്രസീലിയന്‍ താരം മൗനം വെടിയണമെന്നും ബാഴ്‌സയുടെ ഭാവി പദ്ധതികളെ ബാധിക്കുംവിധം പെരുമാറരുതെന്നും ഇനിയെസ്റ്റ ആവശ്യപ്പെട്ടു.

എല്ലാ കാലവും ഒരേ ക്ലബ്ബില്‍ കളിക്കാന്‍ സാധിക്കില്ല. മാറ്റം എല്ലാവരും ആഗ്രഹിക്കുന്നത്. മികച്ച ഓഫറുണ്ടെങ്കില്‍ നെയ്മര്‍ ക്ലബ്ബ് വിടുക. അതല്ലെങ്കില്‍ പ്രീ സീസണ്‍ ക്യാമ്പ് നടത്തുന്ന ബാഴ്‌സയില്‍ തുടരാന്‍ തീരുമാനമെടുക്കു - പ്യുയോള്‍ പറഞ്ഞു.

പുതിയ കോച്ചിന് കീഴില്‍ ബാഴ്‌സലോണക്ക് ഏറെ മുന്നേറാന്‍ സാധിക്കുമെന്നും പ്യുയോള്‍ പറഞ്ഞു. ഗോര്‍ഡിയോളയെയും എന്റിക്വെയെയും പോലെ ബാഴ്‌സയുടെ പാരമ്പര്യം അറിയുന്ന പരിശീലകനാണ് ഏണസ്‌റ്റോ. തീര്‍ച്ചയായും ബാഴ്‌സ കരുത്താര്‍ജിക്കുമെന്നും മുന്‍ നായകന്‍ ശുഭാപ്തി പ്രകടിപ്പിച്ചു.

Story first published: Sunday, July 30, 2017, 9:16 [IST]
Other articles published on Jul 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+