Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലം കേരളത്തിന് കിരീടം, ചരിത്രം

Gokulam Kerala Created History | Oneindia Malayalam

ബെംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐഡബ്ല്യുഎല്‍ ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഗോകുലത്തിന്റെ പെണ്‍പുലികള്‍ കിരീടം ചൂടിയത്. ഇതോടെ വനിതാ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ്‌സി.

ഇന്നത്തെ കലാശക്കൊട്ടില്‍ പ്രമേശ്വരി ദേവി (1'), കമലാ ദേവി (25'), സബ്രിത ഭണ്ഡാരി (87') എന്നിവര്‍ ഗോകുലത്തിന്റെ ഗോള്‍ സ്‌കോറര്‍മാരായി. എതിര്‍പക്ഷത്ത് ഡാങ്‌മെയ് ഗ്രേയ്‌സും (33') രത്തന്‍ ബാല ദേവിയും (71') ചേര്‍ന്നാണ് ക്രിഫ്‌സയ്ക്കായി രണ്ടു ഗോളുകള്‍ മടക്കിയത്.

ഗോകുലം കേരളം

കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ വല ചലിപ്പിച്ചായിരുന്നു ഗോകുലത്തിന്റെ തുടക്കം. ഒന്നാം മിനിറ്റില്‍ പ്രമേശ്വരി ദേവിയിലൂടെ ഗോകുലം മുന്നിലെത്തി. ഇടതു വിങ്ങില്‍ നിന്നും സബ്രിത ഭണ്ഡാരി നല്‍കിയ ക്രോസിനെ വലയ്ക്കുള്ളില്‍ മനോഹരമായി എത്തിക്കുകയായിരുന്നു പ്രമേശ്വരി. 25 ആം മിനിറ്റില്‍ കമലാ ദേവി കൂടി ഗോളടിച്ചതോടെ കളി ഗോകുലത്തിന്റെ കയ്യിലായി. കമലാ ദേവി തൊടുത്ത ഫ്രീകിക്ക് തടയാന്‍ ക്രിഫ്‌സയുടെ ഗോള്‍ കീപ്പര്‍ ലിതോംഗാബി ദേവിക്ക് കഴിഞ്ഞില്ല.

എന്നാല്‍ വിട്ടുകൊടുക്കാന്‍ മണിപ്പൂരിയന്‍ ടീം തയ്യാറായിരുന്നില്ല. രണ്ടു ഗോളിന് പിന്നിലായതോടെ ആക്രമണ പരമ്പരത്തന്നെ ഇവര്‍ അഴിച്ചുവിട്ടു. 33 ആം മിനിറ്റില്‍ ക്രിഫ്‌സ ആദ്യ ഗോള്‍ മടക്കി. രഞ്ജന ചാനു തൊടുത്ത ഫ്രീകിക്കായിരുന്നു ഗോളില്‍ കലാശിച്ചത്. ചാനുവിന്റെ കിക്ക് പിടിച്ചെടുത്ത ഡാങ്‌മെയ് ഗ്രെയ്‌സ് പന്തിനെ വലയ്ക്കകത്തേക്ക് തട്ടിയിടുകയായിരുന്നു.

രണ്ടാം പകുതിയില്‍ രത്തന്‍ ബാല ദേവിയിലൂടെയാണ് ക്രിഫ്‌സ കളിയില്‍ തിരിച്ചുവന്നത്. രത്തന്‍ബാലയുടെ ശക്തിയേറിയ ഷോട്ട് തടയാന്‍ ഗോള്‍ വല കാത്ത ചൗഹാന് കഴിഞ്ഞില്ല. അവസാന മിനിറ്റുകളില്‍ ക്രിഫ്‌സ് പ്രതിരോധത്തില്‍ ഊന്നി കളിച്ചതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ 87 ആം മിനിറ്റില്‍ സബിത്രയുടെ എണ്ണം പറഞ്ഞ ഷോട്ട് മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇടതു വിങ്ങില്‍ നിന്നും മനീഷ നല്‍കിയ ക്രോസാണ് ബോക്‌സിന് പുറത്തു നിന്നും സബ്രിത ഗോളാക്കി മാറ്റിയത്.

Story first published: Friday, February 14, 2020, 16:15 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+