മാഡ്രിഡ്: അണ്ടര്‍ 19 ലോകകപ്പിലെ താരോദയമായ ഗോള്‍കീപ്പര്‍ ധീരജ് സിങ് സ്കോട്ടിഷ് ലീഗ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ഫുട്ബോളിന് വീണ്ടുമൊരു അഭിമാനനിമിഷം. ഇന്ത്യയുടെ മറ്റൊരു അണ്ടര്‍ 19 താരം കൂടി വിദേശ ക്ലബ്ബിലേക്കു ചേക്കേറി. ലവ് കപൂറാണ് സ്പാനിഷ് ക്ലബ്ബായ പലാമോസ് എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്. സ്പെയിനിലെ മൂന്നാം ഡിവിഷന് ലീഗില്‍ കളിക്കുന്ന ടീം കൂടിയാണ് പലാമോസ് എഫ്സി.
ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു താരം സ്പാനിഷ് ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്നത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയടക്കം പലരും വിദേശ ക്ലബ്ബുകള്‍ക്കായി ജഴ്സിയണിഞ്ഞിട്ടുണ്ടെങ്ക്ിലും ഒരാള്‍ക്കു പോലും സ്പെയിനില്‍ നിന്നും വിളി വന്നിട്ടില്ല.
ദില്ലി സ്വദേശിയായ ലവ് കപൂര്‍ നേരത്തേ ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമെല്ലാം പരിശീലനം നടത്തിയിരുന്നു. ഗ്ലാമര്‍ ടീം ബാഴ്സലോണയുടെ നാടായ കാറ്റലോണിയയില്‍ നിന്നു ക്ലബ്ബാണ് പലാമോസ് എഫ്സി. സ്പെയിനിലെ തന്നെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ കബ്ബ് കൂടിയാണ് അവരുടേത്.