Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ഏഴു മലയാളികള്‍

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഏഴു മലയാളികള്‍ | Oneindia Malayalam

കൊച്ചി: ഏഴു മലയാളികളും ഏഴു വിദേശ താരങ്ങളും ഉള്‍പ്പെടെ ഐ.എസ്.എല്‍ അഞ്ചാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളിലും കേരളത്തിനൊപ്പമുണ്ടായിരുന്ന സി.കെ. വിനീത്, അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍സമദ്, കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ, എം.എസ്. സുജിത്, ഋഷിദത്ത് എന്നിവരാണ് ഇത്തവണ ടീമിലുള്ള മലയാളികള്‍.

kerala-blasters

ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്, ഡിഫന്‍സ്: സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്. മിഡ്ഫീല്‍ഡ്: പെകൂസണ്‍, ഋഷി ദത്ത്, നേഗി, നര്‍സാരി, കിസിറ്റോ, ലോകന്‍ മീതെ, സൈനന്‍ ദോംഗല്‍, സഹല്‍, നികോള, പ്രശാന്ത്, സൂരജ് രാവത്, എം പി സക്കീര്‍. ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ.

ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിഞ്ഞിരുന്നു. ഇതോടെ, സച്ചിന്‍ ഗ്യാലറിയിലില്ലാതെയാകും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം. സപ്തംബര്‍ 29 മുതലാണ് അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണ പതിവിന് വിപരീതമായി ലീഗിനിടയില്‍ ഇടവേളകളുണ്ടാകും. ഇന്ത്യയുടെ ഫിഫ സൗഹൃദ മല്‍സരങ്ങള്‍ മൂലം ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവയ്ക്കുന്ന ഐഎസ്എല്‍ ഫെബ്രുവരി മൂന്നാം തീയതി പുന:രാരംഭിക്കൂം.

Story first published: Wednesday, September 19, 2018, 12:18 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+