ദില്ലി: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനെ തുടര്‍ന്നു നിര്‍ത്തിവച്ച ഐഎസ്എല്‍ ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്നു. ജനുവരി 25നാണ് ഐഎസ്എല്ലിന്റെ രണ്ടാം പാദത്തിന് തുടക്കമാവുന്നത്. കേരള ബ്ലാസ്റ്റേഴ്സും എടിക്കെയും തമ്മിലാണ് ആദ്യ കളി. കൊച്ചിയാണ് ഈ പോരാട്ടത്തിനു വേദിയാവുന്നത്. നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ വീഴ്ത്തിയ മഞ്ഞപ്പട കൊച്ചിയിലും ജയമാവര്ത്തിക്കാനായിരിക്കും ശ്രമിക്കുക.
ബെംഗളൂരു എഫ്സിയൊഴികെ മറ്റു ടീമുകളെല്ലാം 12 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 മല്‍സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരുവാണ് ലീഗില്‍ തലപ്പത്ത്. മൂന്നു പോയിന്റ് പിറകിലായി മുംബൈ സിറ്റി രണ്ടാംസ്ഥാനത്തുണ്ട്.
അഡ്ലെയ്ഡില് ഇന്ത്യ ജയിച്ചിട്ടില്ല!! സ്കോര്‍ സമനിലയില്‍, വില്ലനായത് ധോണി, വിവാദം കത്തുന്നു
മാര്‍ച്ച് മൂന്നിനാണ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എടിക്കെയും ഡല്‍ഹി ഡൈനാമോസും തമ്മിലാണ് അവസാനത്തെ ലീഗ് മല്‍സരം. പ്ലേ ഓഫ് മല്‍സരങ്ങളുടെ ഫിക്സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. എല്ലാ മല്‍സരങ്ങളും രാത്രി 7.30നു തന്നെയാണ് ആരംഭിക്കുന്നത്.