മഞ്ഞപ്പടയുടെ ആരവത്തില്‍ കൊച്ചി; ഐഎസ്എൽ ആറാം സീസണിന് തുടക്കമായി
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണ് വര്‍ണാഭമായ ഉദ്ഘാടനങ്ങുകളോടെ തുടക്കമായി. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കനത്തുപെയ്ത മഴയെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ വൈകിയാണ് ആരംഭിച്ചത്. ചടങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പതിനായിരക്കണക്കിന് മഞ്ഞപ്പട ആരാധകര്‍ സാക്ഷിയായി. സിനിമാ നൃത്തരംഗത്തെ പ്രമുഖര്‍ ചടങ്ങിന് ആവേശമേകി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കൊച്ചിയിലെത്തിയിരുന്നു. 'ഫേസ് ഓഫ് ഐഎസ്എല്‍' എന്ന നിലയില്‍ മുഖ്യാഥിതിയായാണ് എടികെയുടെ സഹ ഉടമ കൂടിയായ ഗാംഗുലി എത്തിയത്. ബ്ലാസ്റ്റേഴ്‌സ് സഹഉടമയായ ചിരഞ്ജീവിയും ഗാംഗുലിയും മൈതാനത്തിറങ്ങി. ലോക ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കിംഗ്‌സ് യുണൈറ്റഡ് അവതരിപ്പിച്ച നൃത്തവും ആരാധകര്‍ക്ക് ആവേശമായി. കൂടാതെ, ബോളിവുഡ് താരം ദിഷ പട്ടാണിയും, ടൈഗര്‍ ഷെറോഫും നൃത്തവുമായി വേദിയിലെത്തി.

വൈകുന്നേരം നാലുമണിക്കുശേഷം ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ നിറംമങ്ങിപ്പോയ ഇരു ടീമുകളും ഇക്കുറി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ആരാധകരെ നിരാശരാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരം ജയിച്ച് സീസണ് തുടക്കമിടാനുള്ള ഒരുക്കത്തിലാണ്. ഇക്കുറിയും 10 ടീമുകളാണ് ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. ഡല്‍ഹി ഡൈനാമോസ് പേരുമാറ്റി ഒഡിഷ എഫ്‌സിയായും പൂണെ സിറ്റി ഹൈദരാബാദ് സിറ്റിയായും ഇത്തവണ മത്സരരംഗത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications