കൊല്‍ക്കത്തയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്
ഗുവാഹട്ടി: നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ചാമ്പ്യന്മാര്‍ക്കെതിരെ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയിച്ചുകയറിയത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടീമിനായി.
ആക്രമണ ഫുട്‌ബോളാണ് ആദ്യം മുതലേ ഇരു ടീമുകളും പുറത്തെടുത്തത്. എന്നാല്‍ ഗോളിമാരുടെ മികവ് ഗോള്‍ അകറ്റിനിര്‍ത്തി. ആരാധകരുടെ പിന്തുണയോടെ കളിച്ച നോര്‍ത്ത് ഈസ്റ്റിന് മുന്‍തൂക്കമുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ നിക്കോളസ് വെലസ് നേടിയ ഗോളാണ് ടീമിന് ജയം നേടികൊടുത്തത്.

കൊല്‍ക്കത്ത പതിവ് ശൈലി(4-2-3-1)യില്‍ കളിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 3-5-2 ശൈലി സ്വീകരിച്ചു. കൊല്‍ക്കത്ത ഗോളി അമരീന്ദര്‍ സിങ്ങും നോര്‍ത്ത് ഈസ്റ്റ് ഗോളി മലയാളിയായ ടിപി രഹ്നീഷും മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ച്ച വച്ചത്.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമണം ശക്തിപ്പെടുത്തി. പകരക്കാരായി നിക്കോളസ് വെലസും സഞ്ജു പ്രഥാനും ഇറങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണങ്ങള്‍ ശക്തിപ്പെട്ടു. 77-ാം മിനിറ്റില്‍ നിക്കോളസ് വെലസ് നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ഗോള്‍ മടക്കാന്‍ കൊല്‍ക്കത്ത കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications