ഐഎസ്എല്‍; എഫ്‌സി ഗോവയ്ക്ക് 11 കോടി രൂപ പിഴ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ എഫ് സി ഗോവയ്ക്ക് 11 കോടി രൂപ പിഴയിട്ടു. അടുത്ത സീസണിലെ ടീമിന്റെ 15 പോയന്റ് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. എഎസ്എല്‍ റെഗുലേറ്ററി കമ്മിറ്റിയുടെതാണ് ശക്തമായ അച്ചടക്ക നടപടി.
കഴിഞ്ഞ സീസണിലെ ഫൈനലിനു ശേഷം ഇരു ടീമുകള്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടാവുകയും സമാപനച്ചടങ്ങ് ബഹിഷ്‌കരണം അടക്കമുള്ള അച്ചടക്ക ലംഘനം നടത്തുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ഫൈനലിനൊടുവില്‍ വിജയികളായ ചെന്നൈയിന്‍ എഫ്‌സി മാര്‍ക്വീ താരം എലാനോ ബ്ലൂമറുമായുള്ള കയ്യാങ്കളിയാണു അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.

11 കോടി രൂപ പിഴയില്‍ ഒരു കോടി രൂപ ചെന്നൈയിന്‍ എഫ്‌സിക്കു നല്‍കണം. ഗോവ ടീം ഉടമകളായ ദത്തരാജ് സാല്‍ഗോക്കറെ ഐഎസ്എല്‍ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു മൂന്നു വര്‍ഷവും ശ്രീനിവാസ ഡെംപോയെ രണ്ടു വര്‍ഷവും വിലക്കിയിട്ടുമുണ്ട്. ഇരുവര്‍ക്കും അടുത്ത സീസണില്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും അനുവാദമുണ്ടാകില്ല.
ദത്തരാജ് സാല്‍ഗോക്കറെ ആക്രമിച്ചെന്ന പരാതിയില്‍ ചെന്നൈയിന്‍ എഫ്‌സി മാര്‍ക്വീ താരം എലാനോയെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. മുന്‍ ഹൈക്കോടതി ജസ്റ്റിസുമാരായ ഡി.എ.മെഹ്ത്ത, ബി.എന്‍.മെഹ്ത്ത, എം.ഡി.ശിവനന്ദന്‍, വിദുഷ്പദ് സിംഘാനി, കിരണ്‍ മോറെ എന്നിവരടങ്ങിയ കമ്മിറ്റിയുടേതാണു നടപടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications