പോസ്റ്റിഗയുടെ അരങ്ങേറ്റം കസറി, ആദ്യജയം അത്‌ലറ്റികോയ്ക്ക്
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ചാംപ്യന്മാരായ അത്‌ലറ്റികോയ്ക്ക് വിജയ തുടക്കം. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത ടീം 3-2ന് ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിയെ മുട്ടുകുത്തിച്ചു.

പോര്‍ച്ചുഗീസ് താരം ഹെയ്ദര്‍ പോസ്റ്റിഗയുടെ ഇരട്ടഗോളുകളാണ് കളിയുടെ ഗതി മാറ്റി മറിച്ചത്. റയല്‍ മാഡ്രിഡ് സൂപ്പര്‍താരവും പോര്‍ച്ചുഗീസ് നായകനുമായ റൊണാള്‍ഡോയ്‌ക്കൊപ്പം ദേശീയ ടീമില്‍ കളിച്ചു വളര്‍ന്ന പോസ്റ്റിഗയുടെ ഇന്ത്യന്‍ അരങ്ങേറ്റം ഇതോടെ അവിസ്മരണീയമായി.

മത്സരത്തിന് തണുത്ത തുടക്കമായിരുന്നു. 13ാം മിനിറ്റിലും 70 മിനിറ്റിലും പോസ്റ്റിഗ ഗോള്‍ നേടി. അത്‌ലറ്റിക്കോയുടെ മൂന്നാം ഗോള്‍ 76ാം മിനിറ്റില്‍ സ്‌പെയിന്‍ താരം വാള്‍ഡോയുടെ വകയായിരുന്നു. 31ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെയാണ് ചെന്നൈ ടീമിനു വേണ്ടി ആദ്യം ഗോള്‍ നേടിയത്.

കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ചെന്നൈയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ബ്രസീലിയന്‍ താരം ഇലാനോ ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ് ഗോവ, ഡല്‍ഹി ഡയനാമോസിനെ നേരിടും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമത്സരം ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുമായാണ്.
Story first published: Sunday, October 4, 2015, 8:44 [IST]
Other articles published on Oct 4, 2015
Read in English: ISL-2 opening: Rahman, Aishwarya sparkle
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications