Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശക്കളി... അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ 'കേരളത്തിന്റെ ഹ്യൂമേട്ടന്‍' രക്ഷിച്ചു.. ചെന്നൈയുമായി സമനില!

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരം പോലെ തന്നെ ആവേശകരമായ ഒരു മത്സരമായിരുന്നു ഐ എസ് എല്ലില്‍ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തിലും നടന്നത്. ഈഡനില്‍ ടെസ്റ്റ് മത്സരം ഇന്ത്യയും ന്യൂസിലന്‍ഡും കളിക്കുന്നതെങ്കില്‍ ഐ എസ് എല്ലില്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയില്‍ എഫ് സിയും തമ്മിലായിരുന്നു കളി.

Read Also: സാഹയ്ക്ക് വീണ്ടും ഫിഫ്റ്റി; ഇന്ത്യ 263ന് ഓളൗട്ട്... ന്യൂസിലന്‍ഡിന് 375 റണ്‍സ് വിജയലക്ഷ്യം!

കളി തീരാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരു പെനല്‍റ്റി വലയിലാക്കി ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയ്ക്ക് സമനില സമ്മാനിച്ചത്. ഐ എസ് എല്ലിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഇയാന്‍ ഹ്യൂമിന് കേരളത്തില്‍ ഇപ്പോഴും ആരാധകരുണ്ട്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കന്‍ താരമായ സമീദ് ഡൗട്ടിയിലൂടെയാണ് കൊല്‍ക്കത്ത ആദ്യ ഗോളടിച്ചത്.

isladk

ശുഷ്‌കമായ ഒന്നാം പകുതിക്ക് ശേഷം ഡൗട്ടിയുടെ ഗോള്‍ വീണതോടെ ചെന്നൈ നിരയും ഉണര്‍ന്നു. തുടരെത്തുടരെ രണ്ട് ഗോളടിച്ച് അവര്‍ ആതിഥേയരായ കൊല്‍ക്കത്തെയ ഞെട്ടിച്ചു. അറുപത്തിയാറാം മിനുട്ടില്‍ ജയേഷ് റാണയും എഴുപതാം മിനുട്ടില്‍ ഹാന്‍സ് മുള്‍ഡറുമാണ് കൊല്‍ക്കത്ത വലയില്‍ പന്തടിച്ചുകയറ്റിയത്. ഐ എസ് എല്ലിലെ ഒന്നാം സീസണിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത. ചെന്നൈയാകട്ടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും.

Story first published: Monday, October 3, 2016, 11:16 [IST]
Other articles published on Oct 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+