വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വരുന്നു ഇന്ത്യന്‍ സൂപ്പര്‍ കപ്പ്... ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍, കൊച്ചിയും വേദി?

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാര്‍ച്ചില്‍

By Manu

ദില്ലി: ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ആദ്യ ടൂര്‍ണമെന്റ് വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ കപ്പെന്നു പേരിട്ട പ്രഥമ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്താന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയായിരിക്കും ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍. യോഗ്യതാ മല്‍സരങ്ങള്‍ മാര്‍ച്ച് 12 മുതല്‍ 31 വരെ നടക്കും. എന്നാല്‍ വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടി എത്ര വിദേശ താരങ്ങള്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. മുഴുവന്‍ ടീമുടമകളുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ.

1

ഐസ്വാള്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ ടീമുകള്‍ക്കു എഎഫ്‌സി കപ്പില്‍ മല്‍സരങ്ങളുള്ളതിനാല്‍ ഇവ കൂടി പരിഗണിച്ച ശേഷം മാത്രമേ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുകയുള്ളൂ. കൊച്ചിയെയും കട്ടക്കിനെയുമാണ് മല്‍സരങ്ങളുടെ വേദികളായി പരിഗണിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്കു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

2

നോക്കൗട്ട് അടിസ്ഥാനത്തില്‍ 16 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുക. ഐഎസ്എല്ലിലെയും ഐ ലീഗിലെയും മികച്ച ആറു ടീമുകള്‍ വീതം സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടും. ഇരു ടൂര്‍ണമെന്റുകളിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ പ്ലേഓഫ് മല്‍സരങ്ങള്‍ കളിക്കും. തുടര്‍ന്നായിരിക്കും ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ ശേഷിക്കുന്ന നാലു ടീമുകളെ കണ്ടെത്തുക.

Story first published: Tuesday, February 20, 2018, 8:48 [IST]
Other articles published on Feb 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X