Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പട്ടാളമുറയില്‍ പരിശീലനം, ലോകകപ്പ് ഫുട്‌ബോളിനായി ഇന്ത്യ എന്തുംചെയ്യും!

ബെംഗളൂരു: കൃത്യം മൂന്ന് വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട് റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍. പക്ഷേ ഇന്ത്യയുടെ ലോകകപ്പ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ആദ്യ റൗണ്ടില്‍ നേപ്പാളിനെ തോല്‍പിച്ച് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയ്ക്ക് അടുത്ത എതിരാളി ഒമാനാണ്. വ്യാഴാഴ്ചയാണ് ഈ കളി. അത് കഴിഞ്ഞ് ഗുവാമിനെതിരെ. അത് 16 ന്.

റഷ്യന്‍ ലോകകപ്പിന് പന്ത് തട്ടാനായി ഏഷ്യയില്‍ നിന്ന് മാത്രം യോഗ്യതാ റൗണ്ട് കളിക്കുന്നത് 40 ടീമുകളാണ്. അഞ്ച് രാജ്യങ്ങള്‍ ഉള്ള എട്ട് ഗ്രൂപ്പുകളാക്കിയാണ് ഈ ടീമുകളുടെ ലോകകപ്പ്. ഇറാന്‍, ഒമാന്‍, തുര്‍ക്‌മെനിസ്താന്‍, ഗുവാം എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് ഇന്ത്യ. ഇത് രണ്ടാം റൗണ്ടാണ്. ഇനി ഒരു റൗണ്ട് കൂടിയുണ്ട്. പോയന്റ് നിലയില്‍ മുന്നിലത്തെുന്ന എട്ട് ടീമുകള്‍ അടുത്ത റൗണ്ട് കളിച്ച് അതില്‍ ജേതാക്കളായി വേണം ലോകകപ്പിന് പോകാന്‍.

sunilchhetri-armytrain

രണ്ടാം റൗണ്ട് കളികള്‍ക്ക് മുമ്പായി ചത്ത് പരിശീലിക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുത്തന്‍ ആവേശമാണ് ഇത്തവണ ടീമിന് മുതല്‍ക്കൂട്ട്. ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്കൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം കളിക്കാര്‍ക്കുമുണ്ട്. യോഗ്യത മത്സരങ്ങളില്‍ മികവ് കാട്ടി ഇത്തവണ ഇന്ത്യന്‍ ടീം മുന്നോട്ട് പോകുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റും പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവിലെ ആര്‍മി സര്‍വീസ് സെന്ററിലാണ് ഇന്ത്യയുടെ പുതിയ പരിശീലനമുറകള്‍. പട്ടാളമുറ എന്ന് തന്നെ പറയേണ്ടിവരും ആര്‍മി ക്യാമ്പിലെ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തെ. കിടങ്ങുകളിലൂടെ നുഴഞ്ഞും വടംകെട്ടി ഉയരങ്ങളിലേക്ക് കയറിയുമൊക്കെയാണ് കളിക്കാര്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്.

Story first published: Tuesday, June 9, 2015, 15:50 [IST]
Other articles published on Jun 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+