Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റിയൊന്നാം സ്ഥാനത്തേക്ക് കുതിച്ചു, ഒറ്റയടിക്ക് 31 സ്ഥാനം കയറി!!

ന്യൂഡല്‍ഹി: രണ്ട് ദശകത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ഫിഫ റാങ്കിംഗില്‍ ഇന്ത്യ. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട പുതിയ റാങ്കിംഗില്‍ ഇന്ത്യ 101 ല്‍. കഴിഞ്ഞ മാസം ഇന്ത്യ 132 ല്‍ ആയിരുന്നു. മുപ്പത്തൊന്ന് സ്ഥാനമാണ് ഇന്ത്യ കയറിയത്. 1996 മെയ് മാസം ഇന്ത്യ 101 റാങ്കിലെത്തിയതിന് ശേഷം ആ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്. ഇതോടെ, ഏഷ്യയില്‍ ഉയര്‍ന്ന ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി.

ഏറ്റവും ഉയര്‍ന്ന റാങ്ക് 94 !

ഏറ്റവും ഉയര്‍ന്ന റാങ്ക് 94 !

ഫിഫ റാങ്കിംഗ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനം 94 ആണ്. 1996 ഫെബ്രുവരിയിലായിരുന്നു ഈ ചരിത്ര നേട്ടം. 1993 നവംബറില്‍ 99 ഉം, ഒക്ടോബറില്‍ നൂറും റാങ്കിലെത്തിയിരുന്നു. 1993 ല്‍ ഡിസംബറിലും നൂറാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ 1996 ഏപ്രിലിലും നൂറാം റാങ്ക് കരസ്ഥമാക്കി.

സമീപകാല ഫോം മികച്ചത്...

സമീപകാല ഫോം മികച്ചത്...

അടുത്തിടെ രാജ്യാന്തര മത്സരങ്ങളില്‍ മികവറിയിച്ച ഇന്ത്യ അവസാനം കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ജയിച്ചു. ഇതില്‍ ഭൂട്ടാനെതിരെ കളിച്ചത് അനൗദ്യോഗിക മത്സരമായിരുന്നു. മുപ്പത്തൊന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

മ്യാന്‍മറിനെ തോല്‍പ്പിച്ചത് ശ്രദ്ധേയം...

മ്യാന്‍മറിനെ തോല്‍പ്പിച്ചത് ശ്രദ്ധേയം...

എ എഫ് സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറില്‍ 1-0ന് ജയിച്ചതും ശ്രദ്ധേയമായി. അറുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മ്യാന്‍മറില്‍ ജയിച്ചത്. അതുപോലെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ തോല്‍പ്പിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 4-1ന് പ്യുര്‍ട്ടോ റിക്കോയെ തോല്‍പ്പിച്ചത് ആധികാരികമായിട്ടായിരുന്നു.

കോണ്‍സ്റ്റന്റൈന്റെ മിടുക്ക്...

കോണ്‍സ്റ്റന്റൈന്റെ മിടുക്ക്...

2015 ഫെബ്രുവരിയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വീണ്ടും ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 171 ല്‍ ആയിരുന്നു ഇന്ത്യന്‍ ടീം. തൊട്ടടുത്ത മാസം 173 ആയി. എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 2-0ന് ജയം കൊണ്ടു വന്നതോടെ ശുഭസൂചനയായി.

ഫിഫ റാങ്കിംഗില്‍ പതിയെ നേട്ടമുണ്ടാക്കുകയാണ് തന്റെ പ്രധാന അജണ്ടയെന്ന് സ്ഥാനമേറ്റെടുത്തപ്പോള്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ അദ്ദേഹം യാഥാര്‍ഥ്യമാക്കി.

Story first published: Thursday, April 6, 2017, 16:13 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+