Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈനയെ വീഴ്ത്താന്‍ ഇന്ത്യ തയ്യാര്‍... ടീമിനെ പ്രഖ്യാപിച്ചു, രണ്ടു മലയാളികള്‍ ടീമില്‍

1

ദില്ലി: ചൈനയ്‌ക്കെതിരേ 13ന് നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. ചൈനയിലെ സോസു സിറ്റിയിലുള്ള സോസു ഒളിംപിക് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന മല്‍സരത്തിനായി 22 അംഗ ടീമിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇന്ത്യ ചൈനയില്‍ കളിക്കുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉള്ളതിനെ തുടര്‍ന്ന് സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങിനെ കോച്ച് ടീമില്‍ നിന്നൊഴിവാക്കി. രണ്ടു മലയാളി താരങ്ങളും ടീമിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡറായ അനസ് എടത്തൊടികയും പൂനെ സിറ്റി മിഡ്ഫീല്‍ഡര്‍ ആഷിഖ് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.

ചൈനയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തെ വെറുമൊരു സൗഹൃദ മല്‍സരമായല്ല ടീം കാണുന്നതെന്ന് ചൊവ്വാഴ്ച രാത്രി ചൈനയിലേക്കു യാത്ര തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി. സൗഹൃദം ആണെങ്കിലും അല്ലെങ്കിലും ഇത് ഇന്ത്യന്‍ ദേശീയ ടീമാണ്. ലോകത്തിന് മുഴുവന്‍ ഇതു വെറും സൗഹൃദ മല്‍സരമായിരിക്കാം. എന്നാല്‍ തങ്ങള്‍ക്കു അങ്ങനെയല്ലെന്നും കോച്ച് പറഞ്ഞു.

21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫുട്‌ബോളില്‍ ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പിലാണ് ഇരുടീമും അവസാനമായി കൊമ്പുകോര്‍ത്തത്. അന്ന് ചൈന 2-1ന് ഇന്ത്യയെ മറികടന്നിരുന്നു. ഇതുവരെ 17 തവണ ഇന്ത്യയും ചൈനയും ശക്തി പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ 12ലും ജയം ചൈനയ്ക്കായിരുന്നു. അഞ്ചു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം
ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത്ത് സിങ്, പ്രീതം കോട്ടാല്‍, സാര്‍ത്തക് ഗൊലുയി, സന്ദേഷ് ജിങ്കന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സുഭാശിഷ് ബോസ്, നാരായണ്‍ ദാസ്, ഉദാന്ത സിങ്, നിഖില്‍ പുജാരെ, പ്രണോയ് ഹല്‍ദര്‍, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഹാളിചരണ്‍ നര്‍സറെ, ആഷിഖ് കുരുണിയന്‍, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖ്‌ലുവ, സുമീത് പാസ്സി, ഫറൂഖ് ചൗധരി.

Story first published: Wednesday, October 10, 2018, 8:38 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+