Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യയില്‍ കരുത്തറിയിച്ച് ബെംഗളുരുവും മോഹന്‍ ബഗാനും, മാലെദ്വീപ് ക്ലബ്ബ് വീണത് ഇഞ്ചുറി ടൈമില്‍!!

ന്യൂഡല്‍ഹി: എ എഫ് സി കപ്പില്‍ ഇന്ത്യന്‍ ക്ലബ്ബുകളായ ബെംഗളുരു എഫ് സിക്കും മോഹന്‍ ബഗാനും ജയം. മാലെദ്വീപ് ക്ലബ്ലായ മസിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിനെ ഇഞ്ചുറി ടൈമില്‍ തോല്‍പ്പിച്ചാണ് ബെംഗളുരു എഫ് സി കരുത്തറിയിച്ചത്. തൊണ്ണൂറ്റി നാലാം മി നുട്ടില്‍ ജോണ്‍ ജോണ്‍സനാണ് ബെംഗളുരുവിന് വിജയഗോള്‍ നേടിയത്. മോഹന്‍ ബഗാന്‍ 3-1ന് അബാഹാനി ലിമിറ്റഡ് ധാക്കയെ പരാജയപ്പെടുത്തി.

ഇഞ്ചുറി ടൈമില്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ് എടുത്ത ഫ്രീകിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ലോംഗ് ബോള്‍ ജോണ്‍ ജോണ്‍സന് മുന്നിലെത്തുകയായിരുന്നു. കോച്ച് ആല്‍ബര്‍ട്ട് റോച 4-3-3 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്. യുവാനന്‍, സലാം രഞ്ജന്‍ സിംഗ്, ജോണ്‍ ജോണ്‍സന്‍ എന്നിവരെ പ്രതിരോധത്തില്‍ നിര്‍ത്തിയാണ് മാസിയയുടെ ആക്രമണങ്ങളെ റോച നേരിട്ടത്. ഇമാസ് അഹമ്മദ്, അബ്ദുല്ല അസദുല്ല, മുഹമ്മദ് ഉമര്‍ വിംഗുകളിലൂടെ ആക്രമിച്ചു കളിച്ചു.

mb

ആദ്യ മിനുട്ടുകളില്‍ ബെംഗളുരുവാണ് മികച്ച നീക്കങ്ങള്‍ നടത്തിയത്. കാമറോണ്‍ വാട്‌സന്‍ ആറാം മിനുട്ടില്‍ ആസ്‌ത്രേലിയന്‍ താരം കാമറോണ്‍ വാട്‌സന്റെ മുന്നേറ്റത്തോടെ ബെംഗളുരു അറ്റാക്കിംഗ് ആരംഭിച്ചു. കളി തീരാന്‍ ഒരു മിനുട്ട് ശേഷിക്കെ ബെംഗളുരുവിന്റെ ഭാഗ്യം തെളിഞ്ഞു തുടങ്ങി. അമരീന്ദര്‍ ഗ്രൗണ്ടിന്റെ മധ്യഭാഗ്ത്ത് നിന്ന് തൊടുത്ത ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്.

മോഹന്‍ ബഗാന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് ക്ലബ്ബായ അബാഹാനി ലിമിറ്റഡ് ധാക്കയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ബഗാന്‍ നടത്തിയത്. ഇരുപത്തൊന്നാം മിനുട്ടില്‍ ജൊനാഥന്‍ ബ്രൗണാണ് ബഗാനെ പിറകിലാക്കിയത്. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ജെജെ ലാല്‍പെഖുലയും രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ ബല്‍വന്ദ് സിംഗും ബഗാന്റെ നിര്‍ണായക ഗോളുകള്‍ നേടി.

എണ്‍പത്തേഴാം മിനുട്ടില്‍ സോണി നോര്‍ദെയുടെ ഗോളില്‍ ബഗാന്‍ വിജയം പൂര്‍ത്തിയാക്കി. ഗോളടിപ്പിച്ചും ഗോളടിച്ചും ബല്‍വന്ദ് സിംഗാണ് ബഗാന്റെ വിജയശില്പിയായത്. മൂന്ന് പോയിന്റ് കരസ്ഥമാക്കി ബെംഗളുരു എഫ് സി ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്തും മോഹന്‍ബഗാന്‍ ഗോള്‍ ശരാശരിയില്‍ മസിയയെ പിന്തള്ളി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഗോള്‍ നില

മോഹന്‍ ബഗാന്‍ 3-1 അബാഹാനി ലിമിറ്റഡ് ധാക്ക

മസിയ സ്‌പോര്‍ട്‌സ് 0-1 ബെംഗളുരു എഫ് സി

Story first published: Wednesday, April 5, 2017, 8:59 [IST]
Other articles published on Apr 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+