Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോറോണ; ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം നീട്ടിവെച്ചു, ദേശീയ ക്യാമ്പ് നടത്തില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം നീട്ടിവെച്ചു. ഖത്തറിനെതിരെ മാര്‍ച്ച് 26ന് നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. ഖത്തറില്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മത്സരം നീട്ടിവെച്ചതോടെ ദേശീയ ക്യാമ്പും നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കളിയേക്കാള്‍ കളിക്കാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം ഫിഫ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകാര്യോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ഫിഫ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. വൈറസ് ബാധ വ്യാപിക്കാതിരിക്കാന്‍ ജാഗ്രത കാട്ടുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

qatar-worldcup

മാര്‍ച്ച് 9 മുതല്‍ 23 കളിക്കാരുടെ ദേശീയ ക്യാമ്പ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് വിളിച്ചുചേര്‍ത്തിരുന്നു. ഐഎസ്എല്ലിനുശേഷം മാര്‍ച്ച് 16ന് മറ്റൊരു 20 കളിക്കാരെ കൂടി ക്യാമ്പിലെത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവെച്ചതോടെ ക്യാമ്പ് തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തയാഴ്ച ഇന്ത്യ ഖത്തര്‍ മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചതിനുശേഷമായിരിക്കും ദേശീയ ക്യാമ്പ് നടത്തുക. ഗ്രൂപ്പ് ഇ യില്‍ മത്സരിക്കുന്ന ഇന്ത്യയ്ക്ക് ഒരു കളിയില്‍ പോലും ജയിക്കാനായിട്ടില്ല. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 13 പോയന്റുമായി ഖത്തര്‍ ഒന്നാം സ്ഥാനത്തും 12 പോയന്റുമായി ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കാതെ ഇന്ത്യയ്ക്ക് എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യത നേടുകയും ബുദ്ധിമുട്ടായിരിക്കും.

Story first published: Friday, March 6, 2020, 17:53 [IST]
Other articles published on Mar 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+