Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: നീലക്കടുവകള്‍ വീണ്ടുമിറങ്ങുന്നു... ഇത്തവണ യുഎഇ, ലക്ഷ്യം രണ്ടാം ജയം

ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് UAE ക്കെതിരെ | Oneindia Malayalam

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരാനുറച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനിറങ്ങുന്നു. ഇന്നു രാത്രി 9.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ യുഎഇയുമായി കൊമ്പുകോര്‍ക്കും. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയമാണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട്‌റൗണ്ടിലേക്കു മുന്നേറുകയെന്ന ലക്ഷ്യത്തോടെയാവും നീലക്കടുവള്‍ ആതിഥേയരുമായി അങ്കംകുറിക്കുന്നത്. ആദ്യ കളിയില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു കശാപ്പ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ യുഎഇയുമായി പോരിനിറങ്ങുന്നത്.

ഛേത്രിയുടെ പ്രകടനം

ഛേത്രിയുടെ പ്രകടനം

തായ്‌ലാന്‍ഡിനെതിരായ കഴിഞ്ഞ കളിയില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യന്‍ ഹീറോ. ഇന്ത്യ 4-1ന് വെന്നിക്കൊടി പാറിച്ച മല്‍സരത്തില്‍ ഛേത്രി ഇരട്ടഗോളുകളുമായി കസറിയിരുന്നു. ആദ്യ ഗോള്‍ മികച്ചൊരു പെനല്‍റ്റിയില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് ബോക്‌സിന് തൊട്ടരികില്‍ നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയായിരുന്നു.
കളിയില്‍ ഹാട്രിക് തികയ്ക്കാന്‍ ഛേത്രിക്ക് അവസരം ലഭിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. തായ്‌ലാന്‍ഡിനെതിരേ നിര്‍ത്തിയ ഇടത്തു നിന്ന് ഇത്തവണ തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. തായ് ടീമിനെതിരായ ഇരട്ടഗോളോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി മാറുകയും ചെയ്തിരുന്നു.

ആഷിഖും മിന്നി

ആഷിഖും മിന്നി

തായ് ടീമിനെതിരേ ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട് മലയാളി താരം ആഷിഖ് കുരുണിയനായിരുന്നു. വിങുകളിലൂടെയുള്ള ചാട്ടുളി കണക്കെയുള്ള നീക്കങ്ങൡലൂടെ ആഷിഖ് എതിര്‍ ടീമിനെ നിരന്തരം പരീക്ഷിക്കുകയും ചെയ്തിരുന്നു. പരിചയസമ്പന്നനായ ജെജെ ലാല്‍പെഖ്‌ലുവയെ പുറത്തിരുത്തി ആഷിഖിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ളള ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ തന്ത്രം വിജയിക്കുകയായിരുന്നു. യുഎഇയ്‌ക്കെതിരേ ഇന്നത്തെ കളിയിലും ആഷിഖിനെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുമെന്നാണ് വിവരം.

തന്ത്രം മാറ്റിയേക്കില്ല

തന്ത്രം മാറ്റിയേക്കില്ല

തായ്‌ലാന്‍ഡിനെതിരേ പരീക്ഷിച്ച അതേ തന്ത്രം തന്നെ യുഎഇയ്‌ക്കെതിരേയും ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ പരീക്ഷിക്കാനാണ് സാധ്യത. ആദ്യപകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള കളി പുറത്തെടുത്ത ഇന്ത്യ രണ്ടാംപകുതിയില്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ തായ് ടീമിനെ മുക്കുകയായിരുന്നു. യുഎഇയ്‌ക്കെതിരേയും സമാനമായ ഗെയിം പ്ലാന്‍ തന്നെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്നാണ് വിവരം.
യുഎഇയ്ക്ക് ഇന്നത്തെ മല്‍സരം ഏറെ നിര്‍ണായകമാണ്. ആദ്യ കളിയില്‍ ബഹ്‌റൈനുമായി ഗോള്‍രഹിത സമനില വഴങ്ങിയ ആതിഥേയര്‍ക്ക് നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാക്കണമെങ്കില്‍ ഇന്ത്യക്കെതിരേ ജയം അനിവാര്യമാണ്.

 സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- ഗുര്‍പ്രീത് സിങ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സുഭാശിഷ് ബോസ്, ഉദാന്ത സിങ്, പ്രണോയ് ഹല്‍ദര്‍, അനിരുദ്ധ് ഥാപ്പ, ഹാളിചരണ്‍ നര്‍സറെ, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍.
യുഎഇ- ഈസ, അല്‍ അബാബി, മുബാറക്ക്, ജുമ, സലേഹ്, അല്‍ ഹമ്മദി, റഷീദ്, അമെര്‍ റഹ്മാന്‍, ഇസ്മായില്‍, ഖലീല്‍, മബ്ഖൂത്ത്.

Story first published: Thursday, January 10, 2019, 8:28 [IST]
Other articles published on Jan 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+