ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പിനുള്ള ഫുട്‌ബോള്‍ ടീം തകര്‍ന്നടിഞ്ഞു! ജര്‍മന്‍ കോച്ചിനെ പുറത്താക്കി എഐഎഫ്എഫ് ഉണര്‍ന്നു!!
ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ പരിശീലകനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) പുറത്താക്കി. അണ്ടര്‍ 17 ലോകകപ്പിന് ഒമ്പത് മാസം മാത്രം ശേഷിക്കെയാണ് കോച്ച് നികോളായ് ആഡമിനെ പുറത്താക്കുന്നത്. റഷ്യയിലെ ഗ്രനാകിന്‍ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനമാണ് പുറത്താക്കലിലേക്ക് നയിച്ചത്.
എ എഫ് സി അണ്ടര്‍ 16, ബ്രിക്‌സ് കപ്പുകള്‍ക്ക് ശേഷം ടീമിന്റെ പ്രകടനനിലവാരം താഴേക്ക് പോയിരുന്നു. ഇതിന് പിന്നാലെ റഷ്യയിലെ ചാമ്പ്യന്‍ഷിപ്പില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കുത്തതില്‍ ഏറ്റവും പിറകിലായിട്ടാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം ഫിനിഷ് ചെയ്തത്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രം.

എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കോച്ച് ആഡമുമായി ചര്‍ച്ച നടത്തുകയും പരസ്പരമുള്ള സമ്മതപ്രകാരം സേവന അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒക്ടോബര്‍ ആറിനാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുക. അതിന് മുന്നോടിയായി ടീമിനെയൊരുക്കാന്‍ പുതിയ പരിശീലകനെ കണ്ടെത്തേണ്ടതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications