Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം മിഷ്യന്‍ 2026; ഫിഫ ലോകകപ്പിലേക്കുള്ള ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യ; ആദ്യപടിയായി ചൈനീസ് പര്യടനം

ന്യൂഡല്‍ഹി: റഷ്യന്‍ ഫിഫ ലോകകപ്പ് ലഹരിയില്‍ മുങ്ങിനില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. യോഗ്യതയില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങള്‍ക്കു പിന്തുണ അര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

എന്നാല്‍, ഖത്തര്‍ ലോകകപ്പിലും അതിനു ശേഷം നടക്കുന്ന 2026 ലോകകപ്പിലും ഒരു കൈനോക്കാനാണ് ഇന്ത്യയുടെ പരിശ്രമം. 2026 ഫിഫ ലോകകപ്പ് യോഗ്യത ലക്ഷ്യംവച്ച് മികച്ച യുവതാര ടീമിനെ വളര്‍ത്തി കൊണ്ടിരിക്കുകയാണ് ഇന്ത്യ.

fifa

അതിന്റെ ആദ്യപടിയായി ഇന്ത്യയുടെ ഭാവി താരങ്ങളുമായി വിദേശ പര്യടനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഇന്ത്യയുടെ അണ്ടര്‍ 16 ടീമാണ് ചൈനീസ് പര്യടനം നടത്തുന്നത്. എന്നാല്‍, തായ്‌ലാന്‍ഡിനെതിരേ നടന്ന മല്‍സരത്തില്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തായ്‌ലാന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. കളി അവസാന മിനിറ്റുകളിലേക്ക് കടക്കവേയായിരുന്നു ഇന്ത്യയെ ഞെട്ടിച്ച് തായ്‌ലാന്‍ഡ് രണ്ട് തവണ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. നാല് രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അടുത്ത മല്‍സരം ദക്ഷിണ കൊറിയക്കെതിരേയാണ്.

Story first published: Saturday, July 7, 2018, 16:36 [IST]
Other articles published on Jul 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+