Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യയിലും ഐഎസ്എല്‍ തരംഗം... ചൈനയെയും ജപ്പാനെയും കടത്തിവെട്ടി

ദില്ലി: വന്‍ വിജയമായി മാറിയ ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുതിയൊരു റെക്കോര്‍ഡിട്ടു. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കണക്കുകള്‍ അനുസരിച്ച് ഇത്തവണ ഏറ്റവും കൂടുതല്‍ താരങ്ങളെ ടീമുകള്‍ വാങ്ങിക്കൂട്ടിയത് ഐഎസ്എല്ലിലാണ്. ലോക ഫുട്‌ബോളില്‍ തങ്ങളേക്കാള്‍ ഏറെ മുകളിലുള്ള ജപ്പാനും ചൈനയുമെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടുകയായിരുന്നു. ഫിഫ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 158 ട്രാന്‍സ്ഫറുകളാണ് ഐഎസ്എല്ലില്‍ വിവിധ ടീമുകള്‍ നടത്തിയത്. ജപ്പാന്‍ 152ഉം ചൈന 143ഉം ട്രാന്‍സ്ഫറുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1

2013ലെ പ്രഥമ സീസണ്‍ മുതല്‍ വന്‍ വിജയമായി മാറിയ ടൂര്‍ണമെന്റാണ് ഐഎസ്എല്‍. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിലെ കാണികളുടെ എണ്ണം 200 മില്ല്യണും കടന്ന് 216ല്‍ എത്തിയിരുന്നു. ഇത്തവണത്തെ നാലാം സീസണിലും കാണികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണുള്ളത്. ടൂര്‍ണമെന്റിന്റെ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 81 മില്ല്യണാണ് കാണികളുടെ എണ്ണം.

2

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിനെ അപേക്ഷിച്ച് താരങ്ങളുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ 32.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ സീസണില്‍ ബെംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നീ രണ്ടു ടീമുകളുടെ വരവും ഇതിനു കാരണമായിട്ടുണ്ട്. താരങ്ങള്‍ക്കായി വിവിധ ടീമുകള്‍ ചെലവഴിച്ച തുക പരിഗണിക്കുമ്പോള്‍ ഏഷ്യയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. 36.3 മില്ല്യണ്‍ യൂറോയാണ് 10 ടീമുകളും കൂടി ചെലവിട്ടത്. ചൈനയും ജപ്പാനുമാണ് ഈ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

Story first published: Thursday, February 1, 2018, 13:17 [IST]
Other articles published on Feb 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+