Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം ഏഷ്യാകപ്പ്, പിന്നെ ഫിഫ ലോകകപ്പ്... ചൈനയില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്

ന്യൂഡല്‍ഹി: രാഷ്ട്രീയപരമായ വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചൈനീസ് പര്യടനത്തിന് തയ്യാറെടുക്കുന്നു. 21 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ചൈനക്കെതിരേ ഇന്ത്യ ഫുട്‌ബോള്‍ കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഒക്ടോബറിലാവും ഇന്ത്യ ചൈനയില്‍ ഫുട്‌ബോള്‍ സൗഹൃദ മല്‍സരം കളിക്കുക.

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യയുടെ ചൈനീസ് പര്യടനം. ഏഷ്യാ കപ്പില്‍ മിന്നും പ്രകടനം നടത്തി 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിലിടം നേടി ചരിത്രം കുറിക്കുകായെന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.

football

2019 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുക. ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ലോക റാങ്കിങില്‍ 97ാം സ്ഥാനത്തുള്ള ഇന്ത്യ 75ാമതുള്ള ചൈനയെ നേരിടാനൊരുങ്ങുന്നതെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അറിയിച്ചു. ഒക്ടോബര്‍ 13 ആണ് എഐഎഫ്എഫ് മല്‍സരത്തിനായി മുന്നോട്ട് വച്ചിട്ടുള്ള ദിവസം. എന്നാല്‍, ഇത് ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല

17 തവണയാണ് ഇന്ത്യയും ചൈനയും ഇതുവരെ ഫുട്‌ബോളില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് ഇരു ടീമും അവസാനമായി മുഖാമുഖം കൊമ്പുകോര്‍ത്തത്.

Story first published: Saturday, July 21, 2018, 13:52 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+