Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയന്‍ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ ഇന്ത്യ... ലക്ഷ്യം ജയം തന്നെ, നടന്നാല്‍ ചരിത്രം

ദില്ലി: ഒരാഴ്‌ച മുമ്പ്‌ അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ മല്‍സരത്തിന്‌ ഇറങ്ങുമുമ്പ്‌ ഇന്ത്യന്‍ കൗമാരനിരയ്‌ക്ക്‌ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൂര്‍ണമെന്റില്‍ ഒരു ഗോളെങ്കിലും നേടുകയെന്നതായിരുന്നു ഇത്‌. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. തിങ്കളാഴ്‌ച രാത്രി എട്ടിനു നടക്കുന്ന ഗ്രൂപ്പ്‌ ബിയിലെ രണ്ടാമത്തെ കളിയില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ കൊളംബിയയുമായി ആതിഥേയര്‍ കൊമ്പുകോര്‍ക്കും.

ഇന്ത്യക്ക്‌ ജീവന്‍മരണപോരാട്ടം

ഇന്ത്യക്ക്‌ ജീവന്‍മരണപോരാട്ടം

ആദ്യമല്‍സരത്തില്‍ അമേരിക്കയോട്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റതിനാല്‍ കൊളംബിയക്കെതിരായ കളി ഇന്ത്യക്ക്‌ ജീവന്‍മരണ പോരാട്ടമാണ്‌. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുമെന്നതിനാല്‍ കൈമെയ്‌ മറന്നുള്ള പോരാട്ടത്തിന്‌ ഇന്ത്യ കച്ചമുറുക്കുകയാണ്‌.

 കൊളംബിയക്കും ജയിക്കണം

കൊളംബിയക്കും ജയിക്കണം

ഇന്ത്യയെപ്പോലെ കൊളംബിയക്കും ഇത്‌ നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌. ആദ്യ കളിയില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയോട്‌ തോറ്റതിനാല്‍ നോക്കൗട്ട്‌ റൗണ്ട്‌ സാധ്യത നിലനിര്‍ത്തണമെങ്കില്‍ കൊളംബിയക്കും വിജയിച്ചേ തീരൂ.

വിജയപ്രതീക്ഷയില്‍ ഇന്ത്യ

വിജയപ്രതീക്ഷയില്‍ ഇന്ത്യ

കൊളംബിയക്കെതിരേ ജയം തന്നെയാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും സാധിച്ചാല്‍ അതു ചരിത്രമാവുമെന്നും കോച്ച്‌ മാറ്റോസ്‌ ആത്മവിശ്വാസത്തോടെ പറയുന്നു. അദ്ദേഹത്തിന്‌ ഈ ആത്മവിശ്വാസം നല്‍കിയത്‌ അമേരിക്കയ്‌ക്കെതിരായ ആദ്യകളിയിലെ പ്രകടനമാവാം. തോറ്റെങ്കിലും പ്രതീക്ഷയ്‌ക്കപ്പുറത്തെ പ്രകടനം ടീം നടത്തിയിരുന്നു.

 കൊളംബിയയെ വെള്ളം കുടിപ്പിക്കും

കൊളംബിയയെ വെള്ളം കുടിപ്പിക്കും

കൊളംബിയക്കെതിരേ മികച്ച പ്രകടനം തന്നെ ഇന്ത്യ പുറത്തെടുക്കുമെന്ന്‌ കോച്ച്‌ മാറ്റോസ്‌ ഉറപ്പു നല്‍കുന്നു. അവസാന മിനിറ്റ്‌ വരെ ഇന്ത്യ ജയത്തിനായി പോരടിക്കും. കൊളംബിയയെ എളുപ്പം ജയിക്കാന്‍ വിടില്ല. ജയത്തിനായി തന്നെ ടീം കളിക്കും. മറ്റൊരു വഴി ഞങ്ങള്‍ക്കു മുന്നില്‍ ഇല്ലെന്നും കോച്ച്‌ കൂട്ടിച്ചേര്‍ത്തു.

 രണ്ടാം തവണ

രണ്ടാം തവണ

ഇന്ത്യയും കൊളംബിയയും ഇതു രണ്ടാം തവണയാണ്‌ മുഖാമുഖം വരുന്നത്‌. മാസങ്ങള്‍ക്കു മുമ്പ്‌ മെക്‌സിക്കോയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇരുടീമും കൊമ്പുകോര്‍ത്തിരുന്നു. എന്നാല്‍ അന്ന്‌ ജയം കൊളംബിയക്കൊപ്പമായിരുന്നു. 3-0ന്റെ അനായാസവിജയമാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌.

പഴയ ഇന്ത്യയല്ല ഇപ്പോഴത്തേത്‌

പഴയ ഇന്ത്യയല്ല ഇപ്പോഴത്തേത്‌

അന്നു കൊളംബിയക്കെതിരേ കളിച്ച ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ലോകകപ്പിലെ ആദ്യ കളിയില്‍ കരുത്തരായ അമേരിക്കയെ വിറപ്പിച്ച ഇന്ത്യ തങ്ങള്‍ മാനസികമായി ഏറെ കരുത്താര്‍ജിച്ചു കഴിഞ്ഞുവെന്ന്‌ തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ കൊളംബിയക്ക്‌ ഇത്തവണ ജയം എളുപ്പമാവില്ല.

ആക്രമണം മെച്ചപ്പെടുത്തും

ആക്രമണം മെച്ചപ്പെടുത്തും

അമേരിക്കയ്‌ക്കെതിരേ ആക്രമണത്തിലാണ്‌ ഇന്ത്യക്കു പിഴച്ചത്‌. അതുകൊണ്ടു തന്നെ പരിശീലനത്തില്‍ ആക്രമിച്ചു കളിക്കുന്നതിലാണ്‌ ടീം കൂടുതല്‍ പ്രാധാന്യം നല്‍കിയത്‌. അമേരിക്കയ്‌ക്കെതിരേ ചില മികച്ച കൗണ്ടര്‍അറ്റാക്കുകള്‍ നടത്തിയെങ്കിലും അവ പാതിവഴിയില്‍ മുറിയുകയായിരുന്നു.

Story first published: Monday, October 9, 2017, 12:21 [IST]
Other articles published on Oct 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+