Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ജയമൊരുക്കിയത് അതേ തന്ത്രം... കരുത്തേകിയത് യുവരക്തം, ഇന്ത്യന്‍ തുടക്കം ഉജ്ജ്വലം

അബുദാബി: 2011നു ശേഷം ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലേക്കു ഇന്ത്യ ഇത്രയും ഗംഭീരമായൊരു തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റെ തന്ത്രങ്ങളുടെ കരുത്തില്‍ ആദ്യ മല്‍സരത്തില്‍ തായ്‌ലാന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ വാരിക്കളയകുയായിരുന്നു. 4-1ന്റെ ആധികാരിക ജയമാണ് നീലക്കടുവകള്‍ സ്വന്തമാക്കിയത്.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം കൂടിയാണിത്. ആദ്യപകുതിയില്‍ തായ് ടീമിനു മുന്നില്‍ പതറിയെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ തനിനിറം പുറത്തെടുക്കുകയായിരുന്നു. കളിയിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 പ്രതിരോധം മികച്ചുനിന്നു

പ്രതിരോധം മികച്ചുനിന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ കൂടിയായ സന്ദേഷ് ജിങ്കാന്റെ കീഴില്‍ ഇന്ത്യന്‍ പ്രതിരോധനിര മിന്നുന്ന പ്രകടനമാണ തായ്‌ലാന്‍ഡിനെതിരേ പുറത്തെടുത്തത്. മലയാളി താരം അനസ് എടത്തൊടികയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഐഎസ്എല്ലില്‍ ജിങ്കാന്റെ മോശം ഫോമും അനസിന്റെ ഫിറ്റ്‌നസുമെല്ലാം ഏഷ്യന്‍ കപ്പിനു മുമ്പ് ഇന്ത്യക്കു ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇരുവരും ഗംഭീര പ്രകടനത്തിലൂടെ ടീമിന്റെ നെടുംതൂണുകളാവുകയായിരുന്നു.
ഇവര്‍ മാത്രമല്ല സുഭാശിഷ് ബോസ്, പ്രണോയ് ഹല്‍ദര്‍ എന്നിവരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

കോണ്‍സ്‌റ്റൈന്റെ തന്ത്രം

കോണ്‍സ്‌റ്റൈന്റെ തന്ത്രം

ഇരുപകുതികളിലും വ്യത്യസ്തമായ ഗെയിം പ്ലാനാണ് കോണ്‍സ്റ്റന്റൈന്‍ പരീക്ഷിച്ചത്.
ആദ്യപകുതിയില്‍ എിരാളികളെ കയറൂരിവവിട്ട് പ്രതിരോധിച്ചു നില്‍ക്കുകയും രണ്ടാംപകുതിയില്‍ അവര്‍ തളരുമ്പോള്‍ ആക്രമിച്ചു കയറി കഥ കഴിക്കുകയും ചെയ്യുകയെന്നതാണ് കോണ്‍സ്റ്റന്റൈന്റെ പുതിയ തന്ത്രം. തായ്‌ലാന്‍ഡിനെതിരേ ഇതു ക്ലിക്കാവുകയും ചെയ്തു. ആദ്യപകുതിയില്‍ പ്രതിരോധാത്മക ശൈലി സ്വീകരിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച് എതിരാളികളെ നിലംപരിശാക്കുകയായിരുന്നു.
നേരത്തേ ജോര്‍ദാനെതിരേ നടന്ന സൗഹൃദ മല്‍സരത്തിലും കോണ്‍സ്റ്റന്റൈന്‍ ഇതേ തന്ത്രമാണ് പരീക്ഷിച്ചത്. അന്നു രണ്ടാംപകുതിയില്‍ ഗോള്‍ നേടി കളി ജയിക്കാന്‍ ഇന്ത്യക്കു നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.

യുവത്വത്തിന്റെ കരുത്ത്

യുവത്വത്തിന്റെ കരുത്ത്

യുവതാരങ്ങളുടെ ചടുലമായ ഫുട്‌ബോളാണ് ഇന്ത്യന്‍ വിജയത്തിന്റെ മറ്റൊരു രഹസ്യം. മലയാളി താരം ആഷിഖ് കുരുണിയനടക്കമുള്ള യുവതാരങ്ങള്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യന്‍ ടീമിന്റെ ശരാശരി പ്രായം 25 വയസ്സ് മാത്രമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ടീമും ഇന്ത്യ തന്നെയാണ്.
ഐഎസ്എല്ലിലെ അനുഭവസമ്പത്താണ് യുവതാരങ്ങളെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സഹായിച്ചത്. ഇന്ത്യയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ ആഷിക് വിങുകളിലൂടെയുള്ള മിന്നല്‍ നീക്കങ്ങളിലൂടെ തായ് ടീമിനെ വിറപ്പിച്ചിരുന്നു. അനിരുദ്ധ് ഥാപ്പയും മികച്ച പ്രകടനമാണ് നടത്തിയത്. ഉദാന്ത സിങ്, ഹാളിചരണ്‍ നര്‍സറെ എന്നിവരും മികച്ചുനിന്നു.

ഒരേയൊരു ഛേത്രി

ഒരേയൊരു ഛേത്രി

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. മികച്ചൊരു പെനല്‍റ്റി ഗോളും അതിനു പിന്നാലെ നേടിയ ഒരു ഇടിവെട്ട് ഗോളും നേടിയ ഛേത്രി തന്നെയാണ് ഇന്ത്യയുടെ ഹീറോ.
ഗോള്‍ നേടുക മാത്രമല്ല ഗോള്‍മുഖത്തു ചേത്രിയുയര്‍ത്തി ഭീഷണി കളിയിലുടനീളം തായ്‌ലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു.

Story first published: Monday, January 7, 2019, 10:50 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+