Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഛേത്രിക്ക് ഡബിള്‍... തായ്‌ലാന്‍ഡിനെ മുക്കി നീലക്കടുവകള്‍ തുടങ്ങി

തായ്‌ലാന്‍ഡിനെ മുക്കി ടീം ഇന്ത്യ | Oneindia Malayalam

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. അബുദാബിയിലെ നഹ്യാന്‍ സ്‌റ്റേഡിത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് നീലക്കടുവകള്‍ കശാപ്പ് ചെയ്തത്. ഇരട്ടഗോളുകള്‍ നേടിയ സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ഹീറോ. 27, 46 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. അനിരുദ്ധ് ഥാപ്പ (68), ലാല്‍ പെഖ്‌ലുവ (80) എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി. ക്യാപ്റ്റന്‍ തീരാന്‍ ഡങ്ഡയുടെ വകയായിരുന്നു തായ്‌ലാന്‍ഡിന്റെ ആശ്വാസ ഗോള്‍.

1

മലയാളി താരങ്ങളായ ആഷിഖ് കകുരുണിയനെയും അനസ് എടത്തൊടികയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. റാങ്കിങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുള്ള തായ്‌ലാന്‍ഡ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ അവര്‍ നിരന്തരം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ കളിയാകെ മാറി. ആദ്യപകുതിയിലെ പിഴവുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇന്ത്യ എതിരാളികള്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി മൂന്നു ഗോളുകള്‍ തായ്‌ലാന്‍ഡിന്റെ വലയില്‍ അടിച്ചു കയറ്റി ഇന്ത്യ ഗംഭീര വിജയം ആഘോഷിക്കുകയായിരുന്നു.

Story first published: Sunday, January 6, 2019, 21:16 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+