Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഒന്നും കഴിഞ്ഞിട്ടില്ല, ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കും... നോക്കൗട്ട് സാധ്യത ഇങ്ങനെ

#AsianCup2019 : ഇന്ത്യയുടെ നോക്കൗട്ട് സാധ്യത ഇങ്ങനെ | Oneindia Malayalam

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇയോട് തോറ്റതിന്റെ ഞെട്ടലിലാണ് ഇന്ത്യ. വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുഎഇ ഇന്ത്യയെ തോല്‍പ്പിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും ഫിനിഷിങിലെ പിഴവുകളും നിര്‍ഭാഗ്യവുമെല്ലാം ഇന്ത്യക്കു തിരിച്ചടിയായി മാറുകയായിരുന്നു.

നിലവില്‍ നാലു പോയിന്റോടെയ യുഎഇയിലാണ് ഗ്രൂപ്പില്‍ തലപ്പത്ത്. മൂന്നുപോയിന്റുള്ള ഇന്ത്യയും തായ്‌ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. യുഎഇയോട് തോറ്റെങ്കിലും ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ അവസാനിച്ചിട്ടില്ല. ബഹ്‌റൈനെയാണ് ഗ്രൂപ്പിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യ നേരിടുന്നത്. ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇനി എങ്ങനെയൊക്കെയെന്നു നോക്കാം.

ബഹ്‌റൈനെ തോല്‍പ്പിക്കണം

ബഹ്‌റൈനെ തോല്‍പ്പിക്കണം

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്കു പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കാം. ജയിച്ചാല്‍ യുഎയും തായ്‌ലാന്‍ഡും തമ്മിലുള്ള മല്‍സരഫലത്തിന് കാത്തുനില്‍ക്കാതെ തന്നെ നീലക്കടുവകള്‍ക്കു പ്രീക്വാര്‍ട്ടറില്‍ ഇടം പിടിക്കാനാവും.
യുഎഇ തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ ഗ്രൂപ്പില്‍ റണ്ണറപ്പായി മാറും. മറിച്ച് യുഎഇ- തായ്‌ലാന്‍ഡ് മല്‍സരം സമനിലയിലെങ്കില്‍ ആറു പോയിന്റോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളാവും.

ബഹ്‌റൈനതിരേ സമനില

ബഹ്‌റൈനതിരേ സമനില

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിക്കുകയും മറ്റൊരു കളിയില്‍ യുഎഇ തായ്‌ലാന്‍ഡിനോട് തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്കു അവസാന 16ലെത്താം. അങ്ങനെ സംഭവിച്ചാല്‍ യുഎഇ ഗ്രൂപ്പ് ചാംപ്യന്‍മാരും ഇന്ത്യ രണ്ടാംസ്ഥാനക്കാരുമാവും.
അതേസമയം, ഇന്ത്യയും ബഹ്‌റൈനും സമനില സമ്മതിക്കുകയും തായ്‌ലാന്‍ഡ് യുഎഇയെ തോല്‍പ്പിക്കുകയും ചെയ്താല്‍, തായ്‌ലാന്‍ഡും യുഎഇയും ആദ്യ രണ്ടു സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തും. അങ്ങനെ വന്നാല്‍ ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളും കഴിയാന്‍ ഇന്ത്യക്കു കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പുഘട്ടത്തിലെ മികച്ച മൂന്നാമത്തെ ടീമായി പ്രീക്വാര്‍ട്ടറിലെത്തിയേക്കാമെന്ന സാധ്യതയാണ് പിന്നീട് ഇന്ത്യക്കു മുന്നിലുള്ളത്.

 ബഹ്‌റൈനോട് തോല്‍വി

ബഹ്‌റൈനോട് തോല്‍വി

ബഹ്‌റൈനോട് അവസാന കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു നേരിട്ട് പ്രീക്വാര്‍ട്ടറിലത്താന്‍ സാധിക്കില്ല. മികച്ച മൂന്നാമത്തെ ടീമായി എത്തുമോയെന്നറിയാന്‍ ഇന്ത്യക്കു ഗ്രൂപ്പുഘട്ടം തീരുന്നതു വരെ കാത്തിരിക്കേണ്ടിനരും.
ഇന്ത്യ ബഹ്‌റൈനോട് തോല്‍ക്കുകയും യുഎഇ- തായ്‌ലാന്‍ഡ് മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്താല്‍ ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും പുറത്താവുകയും ചെയ്യും. ഇതു സംഭവിക്കാതിരിക്കാനായികിക്കും നീലക്കടുവകളുടെ ശ്രമം.

Story first published: Friday, January 11, 2019, 15:33 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+