Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോണ്‍സ്റ്റന്റൈന്‍ ആദ്യ വാക്ക് പാലിച്ചു, ഇനിയുള്ളത് പാലിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിച്ചുയരും

ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യ പതിനൊന്ന് പടി മുന്നോട്ട് കയറി. ഇപ്പോള്‍ 137 ാം സ്ഥാനത്ത്. ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ഫിഫ റാങ്കിംഗാണിത്. 2010 ല്‍ 137 ല്‍ എത്തിയിരുന്നു. സെപ്തംബറില്‍ നൂറ്റിപ്പതിനാലാം റാങ്കുള്ള പ്യുര്‍ട്ടോ റിക്കോയെ തോല്‍പ്പിച്ചതാണ് വലിയ വഴിത്തിരിവായത്. ഇന്ത്യ 230 പോയിന്റാണ് ആ മാസം നേടിയത്.

ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സാധിച്ചതില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സംതൃപ്തനാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള രണ്ടാം വരവില്‍ താനേറ്റവും പ്രാധാന്യം നല്‍കിയത് റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായിരുന്നു. അത് സാധ്യമായിരിക്കുന്നു. ഇവിടെ അവസാനിക്കുന്നില്ല തന്റെ ലക്ഷ്യമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

constantine

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കോണ്‍സ്റ്റന്റൈന്‍ വീണ്ടും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചാര്‍ജ് ഏറ്റെടുത്തത്. അന്ന് ടീം 171 ാം റാങ്കിലായിരുന്നു. ടീം.

ടീമിന്റെ ശരാശരി പ്രായം മുപ്പത്തിരണ്ടില്‍ നിന്ന് 24 ലേക്ക് താഴ്ത്താന്‍ സാധിച്ചത് ടീമിന്റെ മികവ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായെന്ന് കോച്ച് വിശ്വസിക്കുന്നു.

ഏഷ്യന്‍ ടീമുകളില്‍ മികച്ച റാങ്കിംഗ് ഇറാനാണ്. പത്ത് സ്ഥാനം മെച്ചപ്പെടുത്തിയ ഇറാന്‍ ഇരുപത്തേഴാം സ്ഥാനത്താണ്.

പുതിയ റാങ്കിംഗില്‍ വലിയ കുതിപ്പ് നടത്തിയത് 49 സ്ഥാനം കയറിയ മോണ്ടെനെഗ്രോയാണ്. അമ്പത്താറാംസ്ഥാനത്താണിപ്പോള്‍ മോണ്ടെനെഗ്രോ. അതേസമയം ഏറ്റവും മോശം പ്രകടനം സൈപ്രസിന്റെതാണ്. 49 സ്ഥാനം ഒറ്റയടിക്ക് താഴേക്കിറങ്ങി 139 ല്‍.

Story first published: Friday, October 21, 2016, 18:11 [IST]
Other articles published on Oct 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+