വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഫുട്‌ബോള്‍: ഇന്ത്യയെ തോല്‍പിച്ച ഗുവാം ഏത് രാജ്യമാണ്?

By Muralidharan

പടിഞ്ഞാറന്‍ പസഫിക്കിലെവിടെയോ ഉള്ള ഒരു ദ്വീപ്. ഒന്നരലക്ഷം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപ്. ലോക ഫുട്‌ബോളിലോ നൂറ്റി എഴുപത്തിനാലാം റാങ്ക്. പക്ഷേ 2018 റഷ്യന്‍ ലോകകപ്പ് കളിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യയെ തോല്‍പിച്ചുവിടാന്‍ ഗുവാം ധാരാളം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് 125 കോടിയില്‍പരം ജനസംഖ്യയുള്ള ഇന്ത്യയെ ഗുവാം നിശബ്ദരാക്കിവിട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവില്‍ ഒമാനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഗുവാമിനെതിരെ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ക്ഷീണം മാറിയില്ല എന്ന് മാത്രമല്ല കനത്ത നാണക്കേട് കൂടിയായി കളി. ഗുവാമിനെ തങ്ങള്‍ നിസാരക്കാരായി കാണുന്നില്ല എന്നാണ് കളിക്ക് മുന്നേ കോച്ച് സ്റ്റീവന്‍ കോണ്‍സ്‌റ്റൈന്റന്‍ പറഞ്ഞത്. എന്നാല്‍ ഗുവാമിന് ഇത്തരം ആര്‍ഭാടങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പാട്ടും പാടി രണ്ട് ഗോളടിച്ച് അവര്‍ കളി ജയിച്ചു.

india

രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ വന്നത്. അതിനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെ വേണ്ടിവന്നു. ഒമാനെതിരെ തോറ്റപ്പോഴും ഇന്ത്യയുടെ ഏകഗോള്‍ ഛേത്രിയുടെ വകയായിരുന്നു. 35ാം മിനിറ്റില്‍ മക്‌ഡോണാള്‍ഡും 64ാം മിനറ്റില്‍ നിക്ക്‌ലയുമാണ് ഗുവാമിന്റെ ഗോളുകള്‍ നേടിയത്. ഛേത്രിയുടെ ഗോള്‍ കൂടിയില്ലെങ്കില്‍ ഇതിലും നാണക്കേടായിപ്പോയേനെ ഇന്ത്യയ്ക്ക്.

guam

ലോക റാങ്കിംഗില്‍ 141ാം സ്ഥാനത്തായിരുന്നു കളി തുടങ്ങുമ്പോള്‍ ഇന്ത്യ. ഗുവാമാകട്ടെ 174 ലും. ഗുവാമിനെതിരായ തോല്‍വി അടുത്ത റാങ്കിംഗില്‍ ഇന്ത്യയെ കുറച്ചുകൂടി താഴെയെത്തിച്ചേക്കും. യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലെത്താനുള്ള ശ്രമത്തില്‍ തുര്‍ക്കുമെനിസ്ഥാന്‍, ഇറാന്‍ എന്നീ ടീമുകളോട് കൂടി ഇന്ത്യയ്ക്ക് കളി ബാക്കിയുണ്ട്.

Story first published: Tuesday, June 16, 2015, 17:00 [IST]
Other articles published on Jun 16, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X